റെഡ് വൈൻ പോലെ, ക്രിസ്മസ് ഫോട്ടോഷൂട്ടുമായി ഹണി റോസ്; വിഡിയോ

ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോയും പുറത്തുവന്നിരിക്കുകയാണ്
ഹണി റോസ്/ ചിത്രം; ഫെയ്സ്ബുക്ക്
ഹണി റോസ്/ ചിത്രം; ഫെയ്സ്ബുക്ക്
Updated on: 
2 min read

ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഹണി റോസിന്റെ ക്രിസ്മസ് ഫോട്ടോഷൂട്ടാണ്. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോയും പുറത്തുവന്നിരിക്കുകയാണ്.

റെഡ് ​കോക്ടെയിൽ ഡ്രസ്സിൽ അതിസുന്ദരിയായാണ് ചിത്രത്തിൽ ഹണി റോസ് പ്രത്യക്ഷപ്പെട്ടത്. ഫ്രന്റ് സ്ലിറ്റും ഡീപ് ബാക്ക് നെക്കുമാണ് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. ​ഗൗണിന്റെ നെക്കിൽ നിന്ന് കയ്യിലേക്ക് നൽകിയിരിക്കുന്ന ബീഡ്സ് വർക്കാണ് ​ഗൗണിന്റെ പ്രധാന ആകർഷം. ഷീർ നെറ്റിലാണ് ഈ വർക്ക് ചെയ്തിരിക്കുന്നത്. 

കയ്യിൽ വൈനുമായി ക്രിസ്മസ് ട്രീയുടേയും സമ്മാനങ്ങളുടേയും ഇടയിൽ നിൽക്കുന്ന ഹണിയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്.  റോസിന്റെ ജോസ് ചാൾസ് ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് രജിഷാ ശശി.മോഹൻലാൽ ചിത്രം മോൺസ്റ്ററിലാണ് ഹണി റോസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഹണിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ബാലയ്യ നായകനാകുന്ന വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ പ്രോജക്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth
Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com