'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ടാണോ കേരളം പിറന്നത്?': കേരളീയത്തിനെതിരെ നടി ജോളി ചിറയത്ത്

കേരളീയം വേദിയിലെ സ്ത്രീ സാന്നിധ്യം കുറഞ്ഞതിനെയാണ് താരം രൂക്ഷ ഭാഷയിൽ വിമർശിച്ചത്
കേരളീയം 2023ൽ നിന്ന്/ ചിത്രം: പിടിഐ, ജോളി ചിറയത്ത്/ ഫെയ്സ്ബുക്ക്
കേരളീയം 2023ൽ നിന്ന്/ ചിത്രം: പിടിഐ, ജോളി ചിറയത്ത്/ ഫെയ്സ്ബുക്ക്
Updated on
1 min read

കേരളത്തിന്റെ 67ാം പിറന്നാൾ സംസ്ഥാന സർക്കാർ വലിയ ആഘോഷമാക്കിയിരുന്നു. കേരളീയം 2023 എന്ന പേരിൽ നടന്ന ചടങ്ങിൽ സിനിമ- സാംസ്കാരിക രം​ഗത്തെ പ്രമുഖർ പങ്കെടുത്തു. ഇപ്പോൾ കേരളീയത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി ജോളി ചിറയത്ത്. 

കേരളീയം വേദിയിലെ സ്ത്രീ സാന്നിധ്യം കുറഞ്ഞതിനെയാണ് താരം രൂക്ഷ ഭാഷയിൽ വിമർശിച്ചത്. 'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്?'- എന്നാണ് ചടങ്ങിന്റെ ഉദ്ഘാടന ചിത്രം പങ്കുവച്ചുകൊണ്ട് ജോളി ചിറയത്ത് കുറിച്ചത്. നിരവധി പേർ നടിയെ പിന്തുണച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കൂടാതെ കമൽ ഹാസനും മുഖ്യാതിഥിയായി എത്തി. യുഎഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണകൊറിയന്‍ അംബാസഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്റ്റൈനര്‍, റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, എം.എ.യൂസഫലി, രവി പിള്ള,  ഡോ.എംവി പിള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com