'ബീപ് ബീപ്സ് ഓഫ് ബോളിവുഡ്...'; ആര്യന്റെ സീരിസിന്റെ പേര് തെറ്റിച്ചു പറഞ്ഞ് കജോൾ, പൊട്ടിച്ചിരിച്ച് ഷാരുഖും അജയ് ദേവ്​ഗണും

കജോൾ പറയുന്നത് കേട്ട് അജയ് ദേവ്ഗണും ഷാരുഖും ഉൾപ്പടെ എല്ലാവരും ചിരിക്കുന്നതും കാണാം.
Shah Rukh Khan
Shah Rukh Khanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത വെബ് സീരിസ് ആണ് ദ് ബാഡ്സ് ഓഫ് ബോളിവുഡ്. നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് മുതൽ സീരിസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആര്യൻ തന്നെയാണ് സീരിസിന് കഥയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സീരിസിന്റെ പ്രീമിയർ ഷോയിൽ പേര് തെറ്റിച്ചു പറഞ്ഞ നടി കജോളിന്റെ വിഡിയോയാണിപ്പോൾ വൈറലായി മാറുന്നത്.

‘ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന പേരിന് പകരം ‘ബീപ് ബീപ്സ് ഓഫ് ബോളിവുഡ്’ എന്നാണ് കജോൾ പറഞ്ഞത്. കജോളും അജയ് ദേവ്ഗണും ഷാരുഖും ഒരുമിച്ച് വേദിയിലെത്തിയപ്പോഴാണ് കജോളിന് അബദ്ധം പിണഞ്ഞത്. കജോൾ പറയുന്നത് കേട്ട് അജയ് ദേവ്ഗണും ഷാരുഖും ഉൾപ്പടെ എല്ലാവരും ചിരിക്കുന്നതും കാണാം.

‘‘ബോളിവുഡിലെ ബാഡ്‌സിനൊപ്പം.. അഭിനന്ദനങ്ങൾ ആര്യൻ. നിന്റെ ഷോ ഇതിലും മികച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്! അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.’’ എന്നാണ് കജോൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. അതേസമയം ബോളിവുഡിലെ മുൻ നിരതാരങ്ങളടക്കം പലരും പ്രീമിയർ ഷോ കാണാനെത്തിയിരുന്നു.

Shah Rukh Khan
'ബേസില്‍ ചേട്ടനോ? ഇത് മീന്‍ വിക്കാന്‍ വരുന്ന യൂസുഫ് കാക്കയാണ്'; മോളേ നീ കേരളത്തിലോട്ട് വാ എന്ന് നടന്റെ മറുപടി, വിഡിയോ

ലക്ഷ്യ, സഹേർ ബംബ, ബോബി ഡിയോൾ, മോണ സിങ്, വിജയാന്ത് കോഹ്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ബാഡ്സ് ഓഫ് ബോളിവുഡ്’ ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി യാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.

Shah Rukh Khan
'ഇട്ടിരുന്ന ഷർട്ടിന് നല്ല പ്രായമുണ്ടെന്ന് കണ്ടാൽ മനസിലാകും; വസ്ത്രത്തിന്റെ കാര്യത്തിൽ അത്ര ബോധവാനല്ല പ്രണവ്'

ബോളിവുഡിലെ പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. സീരിസിൽ അതിഥി താരങ്ങളായി ഷാരുഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പഠാനി, ബാദ്ഷാ, എസ്എസ് രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി പ്രമുഖരും അണിനിരക്കുന്നുണ്ട്. ഷാരുഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് സീരിസ് നിർമിക്കുന്നത്.

Summary

Cinema News: Actress Kajol share a funny moment with Shah Rukh Khan and Ajay Devgan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com