'ഇട്ടിരുന്ന ഷർട്ടിന് നല്ല പ്രായമുണ്ടെന്ന് കണ്ടാൽ മനസിലാകും; വസ്ത്രത്തിന്റെ കാര്യത്തിൽ അത്ര ബോധവാനല്ല പ്രണവ്'

പ്രണവ് മോഹൻലാൽ വളരെ സിമ്പിൾ ആണെന്ന് കേട്ടിട്ട് മാത്രമേയുള്ളൂ.
Pranav Mohanlal, Melwy
Pranav Mohanlal, Melwyഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഡീയസ് ഈറേ. രാഹുൽ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ടീസർ പുറത്തുവന്നതിന് പിന്നാലെ പ്രണവിന്റെ അഭിനയത്തിനും ലുക്കിനും കയ്യടികൾ വീണിരുന്നു. ഇപ്പോഴിതാ താൻ സ്റ്റൈൽ ചെയ്തിട്ടുള്ള യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടൻ പ്രണവ് മോഹൻലാൽ ആണെന്ന് പറയുകയാണ് ഫാഷൻ ഡിസൈനർ മെൽവി.

ആദ്യമായി പ്രണവിനെ കണ്ടപ്പോൾ വളരെ പഴയ വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും ഡ്രെസിങ്ങിൽ ഒന്നും അത്ര കൺസേൺ അല്ലാത്ത നടൻ ആയിരുന്നു പ്രണവ് എന്നും മെൽവി പറഞ്ഞു. ഡീയസ് ഈറേ എന്ന സിനിമയിലെ പ്രണവിന്റെ സ്റ്റൈൽ വളരെ രസമാണെന്നും സിനിമയുടെ ടീസറിലെ അദ്ദേഹത്തിന്റെ ലുക്കിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നതായും മെൽവി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പ്രണവ് മോഹൻലാൽ വളരെ സിമ്പിൾ ആണെന്ന് കേട്ടിട്ട് മാത്രമേയുള്ളൂ. കാണാൻ ഇതുവരെ കിട്ടിയിട്ടില്ല. ആദ്യമായി ഡീയസ് ഈറേ എന്ന സിനിമയിൽ ആണ് കാണുന്നത്. കണ്ടപ്പോൾ വളരെ കൂൾ ആയ ഒരു മനുഷ്യൻ. ലൂസ് ഫിറ്റ് പാന്റും ലൂസ് ഷർട്ടും ധരിച്ചാണ് വന്നത്. ആ ഷർട്ടിന് നല്ല പ്രായമുണ്ടെന്ന് കണ്ടാൽ മനസിലാകും, പാന്റ്സിനും അതുപോലെ തന്നെ. ഡ്രസ്സിന്റെ കാര്യത്തിൽ ഒന്നും അത്ര കൺസേൺ അല്ലാത്ത ആളാണ് പ്രണവ്. ഒരു കൂൾ മനുഷ്യൻ.

Pranav Mohanlal, Melwy
ദീപികയ്ക്ക് പകരമെത്തുക ആലിയയോ? പ്രതിഫലം കുത്തനെ കൂട്ടി; കൽക്കി 2 വിൽ നിന്ന് നടിയെ ഒഴിവാക്കിയതിന് പിന്നിൽ

ഹെയർ കട്ടിങ് കഴിഞ്ഞു എനിക്ക് പ്രണവിനെ തന്നു. ഞാൻ ഒരു ഷർട്ടും പാന്റും ആക്സസറീസ് എല്ലാം സെറ്റ് ചെയ്തു. ഡ്രസ് മാറി അദ്ദേഹം വന്നപ്പോൾ ഞാൻ ഇന്നുവരെ കണ്ട യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള ആള് പ്രണവ് ആണ്. ഞാൻ സ്റ്റൈലിൽ ചെയ്തതിൽ ഫിഗർ അടിപൊളിയാണ് പ്രണവിന്റെ.

Pranav Mohanlal, Melwy
നന്ദിത ബോസ് ആയി ശ്വേത മേനോന്‍; ശ്രദ്ധേയമായി ക്യാരക്ടര്‍ പോസ്റ്റര്‍; കരം 25ന് എത്തും

ഈ പടത്തിൽ പ്രണവിന്റെ സ്റ്റൈൽ വളരെ രസമാണ്. ടീസർ ലുക്കിൽ നല്ല അഭിപ്രായം ലഭിച്ചിരുന്നു,' മെൽവി പറഞ്ഞു. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു വരികയാണിപ്പോൾ.

Summary

Cinema News: Fashion Designer Melwy talks about Actor Pranav Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com