ഞാൻ ആ​ഗ്രഹിച്ചതു പോലൊരു സഹോദരി, മെലനിയെ കുറിച്ച് കല്യാണി പ്രിയദർശൻ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
കല്യാണി പ്രിയദർശൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
കല്യാണി പ്രിയദർശൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

നുവരി മൂന്നിനായിരുന്നു സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർഥ് പ്രിയദർശന്റെ വിവാഹം. ചെന്നൈയിലെ ഫ്ലാറ്റിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഇപ്പോഴിതാ നാത്തൂനെ സമൂഹമാധ്യമത്തിന് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ. 

v

താൻ ഏറെ ഇഷ്ടപ്പെടുന്ന മെലനിയെ സഹോദരിയായി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കല്യണി ട്വിറ്ററിൽ കുറിച്ചു. സഹോദരന്റെ വിവാഹം ഏറെ സ്വകാര്യമായ ചടങ്ങായാണ് നടത്തിയത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും കല്യാണി പറഞ്ഞു. വിവാഹമോചിതരായി അകന്നു കഴിയുന്ന ലിസിയും പ്രിയദർശനും മകന്റെ വിവാഹത്തിന് ഒരുമിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കക്കാരിയായ മെലൻ വിഷ്വൽ എഫക്റ്റസ് പ്രൊഡ്യൂസറാണ്. ദമ്പതികൾക്ക് ആശംസ അറിയിച്ച് നിരവധിയാളുകളാണ് കമന്റു ചെയ്‌തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com