'തിരിച്ചു വരണം, വയസ് 50 ആകുന്നു'- സിനിമയിലേക്ക് മടങ്ങി വരാൻ ആ​ഗ്രഹിച്ച് നടി കനക (വീഡിയോ)

'തിരിച്ചു വരണം, വയസ് 50 ആകുന്നു'- സിനിമയിലേക്ക് മടങ്ങി വരാൻ ആ​ഗ്രഹിച്ച് നടി കനക (വീഡിയോ)
കനക
കനക
Updated on
2 min read

നക എന്ന് പേര് മലയാളികളാരും മറന്നിട്ടുണ്ടാകില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തിൽ നിന്നു മറഞ്ഞത്. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാള ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. 

ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് അവർ. ഒരു സെൽഫി വീഡിയോയിലാണ് കനക തന്റെ ആഗ്രഹം അറിയിച്ചത്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക അഭ്യർത്ഥിക്കുന്നു. 

20 വർഷത്തോളമായി സിനിമാ മേഖലയിൽ നിന്നു അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ  നിറഞ്ഞു നിന്നിരുന്നു. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്. 

കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും അമ്മയെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുവെന്നും കനക തുറന്നടിച്ചിരുന്നു. പിന്നീട് കനകയ്ക്കെന്ത് സംഭവിച്ചുവെന്നുള്ള ആരാധകരുടെ അന്വേഷണങ്ങൾക്ക് വിരാമമായാണ് നടിയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. രണ്ട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന കനകയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

കനകയുടെ വാക്കുകൾ

‘ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസിനടുത്തായി. കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്ത് വർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.‘

‘ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാടുനാൾ എടുത്തേക്കും. മനസിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്.  ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.‘ 

‘എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമർശനവും എന്നെ അറിയിക്കാൻ മടിക്കേണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും. നമ്മെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ’- കനക വീഡിയോയിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com