സഹപ്രവർത്തകരുടെയു ഒപ്പം പഠിച്ചവരുടെയും മരണവാർത്ത കേട്ടുണരുന്നു, കോവിഡ് ഒടുവിൽ അറിയാവുന്ന ആളുകളിലേക്ക് നുഴഞ്ഞുകയറി: കനിഹ

വിരോധം വച്ചുപുലർത്താതെ ആ​ഗ്രഹിക്കുന്ന വികാരങ്ങൾ പ്രക‌ടിപ്പിക്കാൻ മടികാണിക്കരുതെന്ന് നടി പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോവിഡ് മഹാമാരി വിതച്ച നഷ്ടങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തവരാണ് ഏറെയും. അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുപോയവരും അവസാനമായി ഒരു നോക്ക് കാണാൻ നിൽക്കാതെ വിടപറഞ്ഞവരും ആഘാതത്തിന്റെ ആഴം കൂട്ടുകയാണ്. പത്രങ്ങളിൽ വായിച്ചറിയുന്ന കണക്കുകൾക്കപ്പുറം കൊവിഡ് തന്റെ പ്രിയപ്പെട്ടവരിലേക്കും നുഴഞ്ഞുകയറിയെന്ന യാഥാർത്ഥ്യം തിരിച്ചറിയുകയാണെന്നാണ് നടി കനി​ഹ പറയുന്നത്.  ഒന്നിച്ച് ജോലി ചെയ്തവരും ഒരുമിച്ച് പഠിച്ചവരും ഇനിയില്ല എന്ന സന്ദേശം കേട്ടാണ് ഇപ്പോൾ ഉണരുന്നത് എന്ന് കനിഹ കുറിക്കുന്നു. ഈ ഘട്ടത്തിൽ വിരോധം വച്ചുപുലർത്താതെ ആ​ഗ്രഹിക്കുന്ന വികാരങ്ങൾ പ്രക‌ടിപ്പിക്കാൻ മടികാണിക്കരുതെന്ന് നടി പറയുന്നു. 

കനിഹയുടെ കുറിപ്പ്

സത്യവും യാഥാർത്ഥ്യവും കഠിനമായി ബാധിക്കുന്നു.. കോവിഡ് ഒടുവിൽ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി.. 
അത് ഇനി ഞാൻ പത്രങ്ങളിൽ കാണുന്ന സംഖ്യകളല്ല..
സഹപ്രവർത്തകരുടെയും ഒപ്പം ഓർമ്മകൾ പങ്കിട്ടവരുടെയും RIP സന്ദേശങ്ങൾ കേട്ടുണരുന്നു.സ്കൂളിൽ ഒപ്പ പഠിച്ചവരുടെയും കോളജ് സഹപാഠിയുടെയുമൊക്കെ വിയോ​ഗം സുഹൃത്തുക്കളിൽ നിന്നറിയുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു ..

ജീവിതം വളരെ പ്രവചനാതീതവും ഹ്രസ്വവുമാണ്. സ്വാർത്ഥത, അഭിമാനം, വേവലാതികൾ, നിസ്സാരത ഇവയൊക്കെ കെട്ടിപിടിക്കുന്നത് എന്തിനെന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ, ഒരു നിമിഷം പങ്കിടാത്തതിനോ, ഒരു ഫോൺ കോൾ മടക്കി നൽകാത്തതിനോ എനിക്ക് ഖേദിക്കണ്ട. ജീവിതം  ചെറുതാണ് അതുകൊണ്ട് വിരോധം വച്ചുപുലർത്തരുത്. ‌

നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് പറയുക ..
നിങ്ങൾക്ക് തോന്നിയാൽ അവരെ കെട്ടിപ്പിടിക്കുക ..
നിങ്ങളുടെ കരിതൽ അവരെ അറിയിക്കാൻവിളിച്ച് ഒരു ഹലോ പറയുക ..
വളരെ വൈകുന്നതിന് മുമ്പ്!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com