താമസിക്കുന്ന സ്ഥലത്തെ തൂപ്പുകാരനായി രാമു എന്നയാൾക്കൊപ്പം നടി കനിഹ പകർത്തിയ സെൽഫിയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ചിരിക്കുന്നത്. പ്രഭാതനടത്തതിനിടെയാണ് കനിഹ കോർപറേഷൻ തൊഴിലാളിയായ രാമുവിനെ കണ്ടുമുട്ടിയത്. രാമുവുമായി നടന്ന സംഭാഷണം വിവരിച്ചാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ കനിഹ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി താൻ താമസിക്കുന്ന സ്ഥലത്തു തൂപ്പുകാരനായി ജോലി ചെയ്യുകയാണ് രാമു എന്ന് കനിഹ പറയുന്നു. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ രാമുവിനെ കണ്ടു, ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരയുകയാണ് ചെയ്തത്. ഇത്രയും വർഷങ്ങൾക്കിടെ ആരും തനിക്ക് ഇങ്ങനെയൊരു ആശംസ നൽകിയിട്ടില്ലെന്നും അതുകൊണ്ടാണ് കരഞ്ഞുപോയതെന്നും രാമു പറഞ്ഞതായി കനിഹ കുറിച്ചു.
"അമ്മ, എനിക്ക് പണമോ സുഖസൗകര്യങ്ങളോ വേണ്ട, ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ അത്തരം പെരുമാറ്റം വളരെ അപൂർവമായേ കിട്ടാറുള്ളു"- കനിഹയോട് രാമു പറഞ്ഞ വാക്കുകൾ ഇങ്ങനെ. തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ ഹീറോ എന്നാണ് കനിഹ കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates