നടി കാർത്തിക വിവാഹിതയാകുന്നു; വരനെ തേടി ആരാധകർ, അമ്മയുടെ ഹൃദയസ്പർശിയായ കുറിപ്പ്

വരന്റെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്
നടി കാർത്തിക വിവാഹിതയാകുന്നു/ ഇൻസ്റ്റ​ഗ്രാം
നടി കാർത്തിക വിവാഹിതയാകുന്നു/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടി കാർത്തിക നായർ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അമ്മയും നടിയുമായ രാധ നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

'ഞങ്ങളുടെ മകളെ പുതിയൊരു കുടുംബത്തിലേക്ക് അയക്കുന്നുവെന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാൻ പറ്റുന്നില്ല. സന്തോഷവും വിജയകരവുമായ ദാമ്പത്യം നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുത്തതിൽ എന്നെ ഭാഗ്യവതിയെന്ന് വിളിക്കാനാകില്ല. രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണ് വിവാഹം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

ഇപ്പോൾ എന്റെ മനസിൽ പലവിധ വികാരങ്ങളാണുള്ളത്. അതിൽ ഏറ്റവും വലുത് നിന്റെ സ്നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയും ആഗ്രഹിക്കുന്ന ഏറ്റവും നല്ല മകളാണ് നീ, കാർത്തൂ. ഇരുകുടുംബങ്ങൾക്കുമുള്ള ഏറ്റവും നല്ല സമ്മാനമാണ് നീ'-രാധ കുറിച്ചു.  

നിരവധി ആളുകളാണ് താരത്തിന് വിവാഹാസംശകൾ നേർന്ന് കമന്റ് ചെയ്‌തത്. ആരാണ് വരൻ എന്ന കാര്യത്തിൽ താരം ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല. കോ എന്ന തമിഴ്‌ ചിത്രത്തിൽ ജീവയുടെ നായികയായാണ് വെള്ളിത്തിരയിൽ കാർത്തിക ചുവടുവെക്കുന്നത്. മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER