

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി കവിത ശ്രീ. സ്ത്രീധനം അടക്കമുള്ള ഹിറ്റ് പരമ്പരകളിലൂടെയാണ് കവിത താരമാകുന്നത്. എന്നാല്‍ ക്യാമറയില്‍ നിന്നെല്ലാം ഏറെ അകലെ ചെന്നൈയില്‍ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ് കവിത ഇപ്പോള്‍. താന്‍ എന്തുകൊണ്ടാണ് ഡെലിവറി ഗേളായി മാറിയതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കവിത പറയുന്നുണ്ട്.
''എന്തെങ്കിലും ഒരു ജോലി ചെയ്യണം. മോന് വേണ്ടിയാണ് ആദ്യം സീരിയലില്‍ നിന്നും മാറി നില്‍ക്കുന്നത്. സ്ത്രീധനം കഴിഞ്ഞ ശേഷം. ഒരു ചിട്ടിയുണ്ടായിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ വാശിയ്ക്ക് തട്ടുകടയിട്ടു. എനിക്ക് ലക്ഷ്യമാണ് പ്രധാനം മാര്‍ഗമല്ല. മോന് കുറേ പൈസയുടെ ആവശ്യമുണ്ടായിരുന്നു. അങ്ങനെ തട്ടുകടയിട്ടു. അപ്പോള്‍ സീരിയലില്‍ നിന്നും മാറിപ്പോയി. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകള്‍ ചെയ്തുവെന്ന് മാത്രം'' കവിത പറയുന്നു.
''വീണ്ടും റീഎന്‍ട്രി വന്നു. മലയാളിയ്ക്ക് പൈസ തരാന്‍ ഇച്ചിരി മടിയാണ്. വിളിക്കുമ്പോള്‍ പ്രതിഫലം പറയുക 3000 മുതല്‍ 3500 വരെയാണ്. 3000 ല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. അതുകൊണ്ട് എന്റെ മകളുടെ പഠിത്തം നടക്കില്ല. ഒരാള്‍ വിളിച്ചിട്ട് 3000 തരാം വേണമെങ്കില്‍ വന്ന് ചെയ്‌തോളൂവെന്ന് പറഞ്ഞു. എന്നാല്‍ വേറെ ആളെ നോക്കിക്കോ എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് വാശി ഇച്ചിരി കൂടുതലാണ്''.
''മകളുടെ പഠിപ്പിന് ഇത്ര രൂപ വേണം അതിനെന്ത് വഴിയെന്ന് ചിന്തിച്ചു. ഒന്ന് രണ്ട് സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് ചേച്ചി ഈ ജോലി ചെയ്യാമോ എന്ന് ചോദിക്കുന്നത്. അങ്ങനെ ഇവിടെ വന്നു. ഇപ്പോള്‍ ആഴ്ചയില്‍ 14000 രൂപ വരെയുണ്ടാക്കാന്‍ പറ്റുന്നുണ്ട്. ഫീസടയ്ക്കാം, ലോണടയ്ക്കാം. എന്റെ കാര്യങ്ങളൊക്കെ സുഖമായി നടക്കും. സിനിമ കാണാന്‍ ആരുടേയും മുന്നില്‍ കൈ നീട്ടേണ്ട. നല്ലതല്ലേ?'' എന്നാണ് കവിത ചോദിക്കുന്നത്.
ഡെലിവറി ഗേളായി പോകുമ്പോള്‍ മലയാളികള്‍ തിരിച്ചറിയും. എന്റെ ചിരി കണ്ടാണ് മനസിലാക്കുന്നതെന്നും കവിത പറയുന്നു. സീരിയലില്‍ വരുമാനമുണ്ടെങ്കിലും ചെലവ് കൂടുതലാണെന്നാണ് കവിത പറയുന്നത്. സാരി, ആഭരണങ്ങള്‍, മേക്കപ്പ്, ബ്യൂട്ടിപാര്‍ലര്‍ എല്ലാത്തിനും പണം മുടക്കണമെന്നും കവിത ചൂണ്ടിക്കാണിക്കുന്നു. മകളുടെ പഠനം കഴിഞ്ഞ് വീണ്ടും സിനിമയില്‍ ശ്രമിക്കണം. അഭിനയത്തിന് പ്രായം ഒരു പ്രശ്‌നം അല്ലല്ലോ എന്നും കവിത പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates