'എന്റെ പ്രശ്‌നമല്ല'; രണ്ട് സിനിമകള്‍ ഷൂട്ട് തുടങ്ങിയ ശേഷം ഉപേക്ഷിച്ചു; ഫോട്ടോഷൂട്ട് നടത്തിയിട്ടും നിര്‍മാതാക്കള്‍ പിന്മാറിയെന്ന് നിവിന്‍ പോളി

എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ മാത്രമേ ചെയ്യുന്നുള്ളോ എന്ന ചോദ്യം വന്നപ്പോള്‍ മാറ്റിപ്പിടിക്കുകയായിരുന്നു
Nivin Pauly
Nivin Paulyഫയൽ
Updated on
1 min read

മലയാള സിനിമയിലെ യുവനിരയിലെ പ്രമുഖനാണ് നിവിന്‍ പോളി. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി നിവിന്‍ പോളി സിനിമകളൊക്കെ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. കൊവിഡിന് ശേഷം മലയാള സിനിമ കുതിക്കുമ്പോള്‍, ഒരു കാലത്ത് മലയാള സിനിമയിലെ എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കായിരുന്ന നിവിന്‍ പോളിയുടെ സിനിമകള്‍ മാത്രം പിന്നിലാവുകയാണ്.

Nivin Pauly
'സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും ഇതെന്റെ ജീവൻ കയ്യിൽ പിടിച്ചിട്ടുള്ള കളിയാ'; രാമലീല മുതൽ പ്രിൻസ് ആൻ‍ഡ് ഫാമിലി വരെ, സിനിമകളിലൂടെ സ്വയം വെള്ള പൂശുന്ന ദിലീപ്

ഇതിനിടെ ഈയ്യടുത്തായി പ്രഖ്യാപിക്കപ്പെട്ട മിക്ക സിനിമകളും പകുതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അതൊന്നും താന്‍ കാരണമല്ല ഉപേക്ഷിക്കപ്പെട്ടതെന്നാണ് നിവിന്‍ പോളി പറയുന്നത്. ഒന്നു രണ്ട് സിനിമകള്‍ തുടങ്ങിയ ശേഷം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കഥാപാത്രം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടുകള്‍ വരെ നടത്തിയെങ്കിലും നിര്‍മാതാക്കള്‍ പിന്മാറുകയായിരുന്നുവെന്നാണ് സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറയുന്നത്.

Nivin Pauly
'സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും ഇതെന്റെ ജീവൻ കയ്യിൽ പിടിച്ചിട്ടുള്ള കളിയാ'; രാമലീല മുതൽ പ്രിൻസ് ആൻ‍ഡ് ഫാമിലി വരെ, സിനിമകളിലൂടെ സ്വയം വെള്ള പൂശുന്ന ദിലീപ്

''എന്റെ ഭാഗത്തു നിന്നുള്ള പ്രശ്‌നമല്ല. തിരക്കഥയിലുള്ള അതൃപ്തിയാണ് നിര്‍മാതാക്കളെ പിന്തിരിപ്പിച്ചത്. അത്തരം കഥകള്‍ മാറ്റിവച്ച് അവരുമായി പുതിയ ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പുതിയ പ്രൊജക്ടുമായി സഹകരിക്കും. സമാനമായ വേഷങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന നിര്‍ബന്ധം തുടക്കം മുതല്‍ക്കേ എനിക്കുണ്ടായിരുന്നു. പാട്ടും നൃത്തവും തമാശയുമായി എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ മാത്രമേ ചെയ്യുന്നുള്ളോ എന്ന ചോദ്യം ഒരിടയ്ക്ക് പല ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നപ്പോള്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നാണ് നിവിന്‍ പോളി പറയുന്നത്.

പിന്നീട് അങ്ങോട്ട് തേടി വന്ന ഗൗരവ്വമുള്ള വേഷങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുവെന്നും ഗൗരവ്വമാര്‍ന്നതും തമാശ നിറഞ്ഞതും അങ്ങനെ എല്ലാത്തരം വേഷങ്ങളും ചെയ്തുവെന്നും നിവിന്‍ പോളി. പ്രേക്ഷകര്‍ ഏത് തരത്തിലുള്ള സിനിമകളാണ് സ്വീകരിക്കുകയെന്ന് മുന്‍കൂട്ടി പറയാനാകില്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന, മുഷിപ്പില്ലാതെ മുന്നോട്ട് പോകുന്ന സിനിമകള്‍ നല്‍കിയാല്‍ അത് കാണാന്‍ തിയേറ്ററിലേക്ക് ആളെത്തുമെന്ന് ഉറപ്പാണെന്നും നിവിന് പോളി പറയുന്നു.

അതേസമയം സര്‍വ്വം മായ ആണ് നിവിന്‍ പോളിയുടെ പുതിയ സിനിമ. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍, അല്‍ത്താഫ് സലീം, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Summary

Nivin Pauly about his movies being dropped half way. Producers backed out after photoshoots.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com