

ഏറെക്കാലമായി മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. അടുത്തിടെയായി ലെനയുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നടിയുടെ രണ്ടാം വിവാഹവും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ ലെന അഭിനയം നിർത്തിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ലെന.
അമേരിക്കയിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തി കൊച്ചിയിൽ താമസമാക്കിയെന്നും അഭിനയത്തിലേക്കും താൻ തിരിച്ചെത്തിയിട്ടുണ്ടെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ‘‘അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്- ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടു നിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്.
ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്. എന്റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.’’–ലെന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഗഗൻയാൻ ബഹിരാകാശ യാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. പത്ത് മാസത്തോളം ലെന ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനൊപ്പം അമേരിക്കയിലായിരുന്നു. 2024 ജനുവരി 17 നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും തമ്മിൽ വിവാഹിതരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates