'അമ്മയെ ഓച്ചിറയിലോ ഗുരുവായൂരോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ്, സഹിക്കാനായില്ല'; വീട് വിട്ട് നടി ലൗലി

സിനിമയ്ക്ക് പുറമേ നാടകത്തിലും സീരിയയിലും സജീവമായിരുന്നു ലൗലി.
Lovely Babu
Lovely Babuവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

അമ്മയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് ​ഗാന്ധിഭവനിൽ കഴിയുകയാണ് നടി ലൗലി ബാബു ഇപ്പോൾ. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന അമ്മയ്ക്കൊപ്പം പത്തനാപുരം ​ഗാന്ധിഭവനിലാണ് ലൗലി താമസിക്കുന്നത്. അമ്മയെ ഉപേക്ഷിക്കണമെന്ന് ഭർത്താവ് വരെ തന്നോട് ആവശ്യപ്പെട്ടുവെന്നും പത്തനാപുരം ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വിഡിയോയിൽ ലൗലി പറയുന്നു.

ദ് ​ഗിഫ്റ്റ് ഓഫ് ​ഗോഡ്, ഭാ​ഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പ്രണയം, നാലു പെണ്ണുങ്ങൾ, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സിനിമകളിൽ ലൗലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ നാടകത്തിലും സീരിയയിലും സജീവമായിരുന്നു ലൗലി.

സ്വന്തം വീട്ടിൽ ഭർത്താവിനും മക്കൾക്കും അമ്മ ഒരു ഭാരമാണെന്ന് തോന്നിയപ്പോൾ അഭിനയ ജീവിതം ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം ​ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു ലൗലിയും.

ലൗലിയുടെ വാക്കുകൾ...

‘92 വയസുണ്ട് അമ്മയ്ക്ക്. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളു. ആണും പെണ്ണുമായി ഞാൻ ഒറ്റ മോളാണ്. അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടാവില്ലേ? ഇത് വലിയ ബുദ്ധിമുട്ടാണ്. ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ് വരെ എന്നോട് പറഞ്ഞു. അതെനിക്കു വലിയ സങ്കടമായി.

അന്നു മുതൽ ഞാൻ അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ കൊണ്ടു പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ? അമ്മയ്ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നെ ഞാൻ ആലോചിച്ചു.

Lovely Babu
'എന്തൊരു ലുക്കാണ്, ദ് ക്ലാസി ബ്രദേഴ്സ്!'; സോഷ്യൽ മീഡിയ ഭരിച്ച് സൂര്യയും കാർത്തിയും

ഞാൻ കൂടെ പോയാൽ അമ്മയ്ക്ക് സന്തോഷമാകും. നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന് ഞാൻ അമ്മയോടു പറഞ്ഞു. അപ്പോൾ നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വരാമെന്ന് അമ്മ പറഞ്ഞു. മക്കൾ രണ്ടു പേരും കൂടി ഇവിടെ വന്നു. അവർ അമ്മയെ കാണാതെ പോയി. മക്കളെ വളർത്തി. കൊച്ചുമക്കളെ പൊന്നുപോലെ വളർത്തി.

Lovely Babu
'പഴയ സിനിമകള്‍ കാണാറില്ല, സങ്കടം വരും; കൂടെ അഭിനയിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല'; വിങ്ങലോടെ മോഹന്‍ലാല്‍

അവർ ഇവിടെ വന്ന് അമ്മയെ കാണാതെ പോയത് എനിക്ക് സഹിക്കാനായില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരെന്ത്യേ എന്ന് അമ്മ ചോദിച്ചു. അവർ വരുമെന്നോർത്ത് വൈകുന്നേരം വരെ അമ്മ നോക്കിയിരുന്നു. പക്ഷേ, അവർ വന്നില്ല. വാർധക്യം ഒരവസ്ഥയാണ്. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്നു ചോദിക്കുന്നവരോട് ഗാന്ധി ഭവനുണ്ടാകുമെന്ന വിശ്വാസമാണുള്ളത്.’

Summary

Cinema News: Actress Lovely Babu leaves her family for her mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com