'എന്തൊരു ലുക്കാണ്, ദ് ക്ലാസി ബ്രദേഴ്സ്!'; സോഷ്യൽ മീഡിയ ഭരിച്ച് സൂര്യയും കാർത്തിയും

നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ ഇരുതാരങ്ങളുടെയും ആരാധകർ ഏറ്റെടുത്തത്.
Suriya, Karthi
Suriya, Karthiഎക്സ്
Updated on
1 min read

തമിഴകത്തിന്റെ പ്രിയപ്പെട്ട അണ്ണനും തമ്പിയുമാണ് സൂര്യയും കാർത്തിയും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുമുണ്ട്. പൊതുവേദികളിലൊക്കെ സൂര്യ എന്ന ചേട്ടനെക്കുറിച്ച് കാർത്തിയും അനിയനെക്കുറിച്ച് സൂര്യയും വാചാലരാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും സോഷ്യൽ മീ‍ഡിയയുടെ ഇഷ്ടം പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ സൂര്യയുടെയും കാർത്തിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

ചെന്നൈയിലെ സാന്തോം ചർച്ചിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനായി സൂര്യയും കാർത്തിയും എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ചാര നിറത്തിലുള്ള കോട്ട് ധരിച്ച് സൂര്യ എത്തിയപ്പോൾ നീല നിറത്തിലുള്ള ഡ്രസ് ധരിച്ചാണ് കാർത്തി എത്തിയത്. നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ ഇരുതാരങ്ങളുടെയും ആരാധകർ ഏറ്റെടുത്തത്.

'ചേട്ടനും അനിയനും തമ്മിൽ ലുക്കിന്റെ കാര്യത്തിൽ മത്സരിക്കുകയാണ്', 'സ്റ്റൈലിഷ് സ്റ്റാർ സൂര്യ', എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ. അതേസമയം, ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു.

Suriya, Karthi
ഹൃദയപൂർവത്തിലെ ആ സർപ്രൈസ് ഇതാ; മീര ജാസ്മിനൊപ്പം മലയാളികളുടെ പ്രിയതാരവും അതിഥി വേഷത്തിൽ

മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസർ നിമിഷ നേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. റെട്രോയാണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Suriya, Karthi
നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം; വാഹനം തടഞ്ഞ് താരപുത്രന്‍

അതേസമയം കൈതി 2 ആണ് കാർത്തിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വൻ ഹൈപ്പാണ് സിനിമാ പ്രേക്ഷകർക്കിടയിൽ ലഭിച്ചിരിക്കുന്നത്.

Summary

Cinema News: Tamil Actors Suriya and Karthi latest photos goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com