ഹൃദയപൂർവത്തിലെ ആ സർപ്രൈസ് ഇതാ; മീര ജാസ്മിനൊപ്പം മലയാളികളുടെ പ്രിയതാരവും അതിഥി വേഷത്തിൽ

ചിത്രത്തിലെ അതിഥി വേഷങ്ങളെക്കുറിച്ചാണിപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
Hridayapoorvam, Mohanlal
Hridayapoorvam, Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവം റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായി ഈ മാസം 28 നാണ് ഹൃദയപൂർവം തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് അണിയറപ്രവർത്തകർ ഒളിപ്പിച്ചുവച്ചിരുന്ന ഒരു സർപ്രൈസ് ആണ് ആരാധകർക്കിടയിലെ ചർച്ച. ചിത്രത്തിലെ അതിഥി വേഷങ്ങളെക്കുറിച്ചാണിപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

മീര ജാസ്മിനും ബേസിൽ ജോസഫും ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ പുറത്തുവന്നിരിക്കുന്ന സെൻസർ സർട്ടിഫിക്കറ്റിലെ വിവരമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പിനേഷനില്‍ എത്തിയ രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളില്‍ മീര ജാസ്മിന്‍ മുന്‍പ് നായികയായിട്ടുണ്ട്.

അതേസമയം ബേസില്‍ ജോസഫ് ആദ്യമായാണ് സത്യന്‍ അന്തിക്കാടിന്‍റെ ഫ്രെയിമിലേക്ക് വരുന്നത്. മോഹൻലാലിനൊപ്പം മാളവിക മോഹനൻ, സം​ഗീത് പ്രതാപ്, സം​ഗീത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ദിഖ്, ലാലു അലക്സ്, നിഷാൻ, ജനാർദ്ദനൻ, ബാബുരാജ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

Hridayapoorvam
ഹൃദയപൂർവത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സെൻസർ സർട്ടിഫിക്കറ്റ്ഫെയ്സ്ബുക്ക്
Hridayapoorvam, Mohanlal
'ബീഡിയും വലിച്ച് നടക്കുന്ന ഇവന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാനോ?'; ആദ്യം കടുപ്പിക്കും, പിന്നെ മഞ്ഞുപോലെ ഉരുകുന്ന മമ്മൂട്ടി!

ബേസിലിന്‍റെയും മീര ജാസ്മിന്‍റെയും അതിഥിവേഷങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് സര്‍പ്രൈസ് ആണ്. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഖില്‍ സത്യന്‍റെ കഥയ്ക്ക് ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി.

Hridayapoorvam, Mohanlal
ഇതൊരു വിനീത് ശ്രീനിവാസന്‍ സിനിമ തന്നെയോ? തോക്കും ചേസും ആക്ഷനും നിറച്ച് 'കരം'; ആവേശമായി ട്രെയ്‌ലര്‍

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

Summary

Cinema News: Meera Jasmine and Basil Joseph playing cameo roles in Mohanlal new movie Hridayapooravam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com