'പണത്തേക്കാൾ വലുതാണ് സന്തോഷവും സമാധാനവും': ഭർത്താവിനൊപ്പമുള്ള ചിത്രവുമായി മാധവി

ഭർത്താവ് റാൽഫ് ശർമയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മാധവി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
മാധവിയും ഭർത്താവും/ ഇൻസ്റ്റ​ഗ്രാം
മാധവിയും ഭർത്താവും/ ഇൻസ്റ്റ​ഗ്രാം
Updated on: 
2 min read

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് മാധവി. വിവാഹശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് മാധവി പങ്കുവച്ച ഒരു ചിത്രവും അതിന് നൽകിയ അടിക്കുറിപ്പുമാണ്. 

ഭർത്താവ് റാൽഫ് ശർമയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മാധവി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജീവിതത്തില്‍ പണത്തേക്കാളും അധികാരത്തേക്കാളും കൂടുതൽ പ്രധാനം സന്തോഷവും സമാധാനവുമാണ്.- എന്നാണ് മാധവി ചിത്രത്തിന് താഴെ കുറിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

 1996ലാണ് മാധവി വിവാഹിതയാകുന്നത്. ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ് ഉള്ളത്. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെയാണ് മക്കളുടെ പേര്. മക്കളുടെ പിറന്നാളും അവരുടെ ജീവിതത്തിലുണ്ടാവുന്ന നേട്ടങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. 

എണ്‍പതുകളില്‍ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു മാധവി. കനക വിജയലക്ഷ്മി എന്നാണ് യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.  ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആകാശദൂത് തുടങ്ങിയവയാണ് മാധവിയുടെ പ്രധാന മലയാളം ചിത്രങ്ങൾ. 1997 ൽ റിലീസ് ചെയ്ത ‘ശ്രീമതി’ എന്ന കന്നഡ ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER