"പടച്ചോനേ ഇങ്ങള് കാത്തോളീ...", മഞ്ജുവിന്റെ 'സൈക്കളോടിക്കൽ' മൂവ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ

‘നിങ്ങൾക്ക് ഒരു ട്രോളൻ ചേട്ടൻ ഉണ്ടായാൽ‘ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വിഡിയോ പങ്കുവച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

മഞ്ജു വാര്യരുടെ രസകരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടിയുടെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യർ. സ്ലോ സൈക്കിളിംഗ് ചെയ്യുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ കാണാനാവുക. കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സംഭാഷണശകലവും വിഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിട്ടുണ്ട്. ‘നിങ്ങൾക്ക് ഒരു ട്രോളൻ ചേട്ടൻ ഉണ്ടായാൽ‘ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

എന്തുതന്നെയായാലും രസകരമായ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇതല്ല...ഇതിനപ്പുറം..ചടികടന്നവനാണി കെ കെ ജോസഫ്, സൈക്കളോടിക്കൽ മൂവ്, ഈ പെണ്ണ് ഒരു ജിന്ന് തന്നെ, മഞ്ജു ചേച്ചി ഒരു അത്ഭുതമാണ്, പ്രായം വെറും നമ്പർ മാത്രം എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. 

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച മധു വാര്യർ അടുത്തിടെ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി തുടക്കം കുറിച്ചത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു ആയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER