

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയങ്കരിയാണ് നടി മീന. എന്നാൽ ഈ വർഷംതാരത്തിന് അത്ര സന്തോഷകരമായിരുന്നില്ല. തന്റെ പ്രിയതമനെയാണ് മീനയ്ക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം തമിഴ്- തെലുങ്ക് സിനിമകളിൽ നിറഞ്ഞത് മീനയെക്കുറിച്ചുള്ള ഒരു വാർത്തയായിരുന്നു. താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായാണ് വാർത്തകൾ വന്നത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തായ രേണുക.
മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്ത ശരിയല്ല എന്നാണ് രേണുക പറയുന്നത്. ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നില്ലെന്നും രേണുക പറഞ്ഞു. തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. തനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നൽകുന്ന ആളാണ് മീനയെന്നാണ് രേണുക പറയുന്നത്. സഹോദരിയെ പോലെയാണ് മീന തന്നെ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് ചില തമിഴ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്. മകൾക്ക് വേണ്ടിയാണ് അവര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിനസുകാരനായ കുടുംബസുഹൃത്തിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്ന അഭ്യൂഹമാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ താരത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മീനയുമായി അടുത്ത വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്.
മീനയുടെ ഭർത്താവ് വിദ്യസാഗര്‍ 2022 ജൂണ്‍ 28നാണ് മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നായിരുന്നു മരണം. വിജയ് ചിത്രമായ തെറിയിലൂടെ ശ്രദ്ധേയയായ നൈനിക വിദ്യാസാഗർ ആണ് മീനയുടെ മകൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates