'ഇപ്പോൾ സമാധാനമുണ്ട്, മിങ്കിളാകാൻ ഉദ്ദേശിക്കുന്നില്ല': മേഘ്ന വിൻസെന്റ് 

വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുയാണ് നടി
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നടി മേഘ്ന വിൻസെന്റ്. അഭിനയത്തിൽ സജീവമായിരുന്ന താരം ഇടയ്ക്ക് ഒരു നീണ്ട ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും മിനിസ്ക്രീനിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുയാണ് നടി. 

ഉടനൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് മേഘ്ന പറയുന്നത്. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തത് സമാധാനമാണെന്നും തനിക്കിപ്പോൾ അതുണ്ടെന്നും മേഘ്ന പറഞ്ഞു. അടുത്തിടെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ മേഘ്ന പറഞ്ഞത്. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ്  ആണോ നല്ലത് എന്ന അവതാരകന്റെ ചോദ്യത്തിന് ണ്ടായാലും സമാധാനമായി ജീവിച്ചാൽ മതി എന്നായിരുന്നു മേഘ്നയുടെ ഉത്തരം. ആരുമായും ഇപ്പോൾ ബന്ധം തുടരുന്നില്ലെന്നും, മിങ്കിളാകാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു.

മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെന്താണ് എന്ന ചോദ്യത്തിന് ഒന്നും മറക്കരുതെന്ന് മേഘ്ന പറയുന്നു. ഒന്നും മറക്കരുത്, നമ്മളെ നമ്മളാക്കിയ കാര്യങ്ങളെല്ലാം മറന്നാൽ നമ്മൾ നമ്മളല്ലാതാകും. ജീവിതത്തിൽ  സംഭവിച്ച കാര്യങ്ങളിൽ നിന്ന് നമുക്ക്  പാഠങ്ങൾ പഠിക്കാം. ഓർമകളുണ്ടാകാം. ചിലത് നമ്മുടെ തെറ്റുകളുമാകാം. ഒന്നും മറക്കേണ്ടതില്ല. എല്ലാം നല്ലത് മാത്രമെടുത്ത് മുന്നോട്ടു പോയാൽ മതി, മേഘ്ന പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com