നടി മൗനി റോയ് വിവാഹിതയാവുന്നു? വരന്‍ സൂരജ് നമ്പ്യാര്‍

കോവിഡ് ലോക്ക്ഡൗണില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പം ദുബായിലായിരുന്നു
മൗനി റോയ് /ഇൻസ്റ്റ​ഗ്രാം
മൗനി റോയ് /ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് സുന്ദരി മൗനി റോയ് വിവാഹിതയാവുന്നതായി റിപ്പോര്‍ട്ടുകള്‍. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന്‍. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കോവിഡ് ലോക്ക്ഡൗണില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പം ദുബായിലായിരുന്നു. ഈ സമയത്താണ് ഇരുവരും കൂടുതല്‍ അടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ഹിന്ദി സീരിയലാണ് നാഗിനിലൂടെയാണ് മൗനി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇത് നാഗകന്യക എന്ന പേരില്‍ മലയാളത്തിലേക്കും മൊഴിമാറ്റിയിരുന്നു. അതിനാല്‍ മലയാളികള്‍ക്കിടയിലും ശ്രദ്ധേയയാണ് മൗനി. സീരിയലുകളിലുടെ എത്തിയ താരം ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ എന്നിവയാണ് താരത്തിന്റെ സിനിമകള്‍. രണ്‍ബീര്‍ കപൂര്‍ ആലിയ ബട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് പുതിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com