വിവാഹത്തലേന്ന് ലെഹങ്കയിൽ സുന്ദരിയായി മൃദുല; സം​ഗീത് രാവ് ആഘോഷമാക്കി, ചിത്രങ്ങൾ 

ഡാർക്ക് പിങ്ക് നിറത്തിലെ ഓഫ്ഷോൾഡർ ലെഹങ്കയിൽ അതിസുന്ദരിയാണ് മൃദുല
വിവാഹത്തലേന്ന് ലെഹങ്കയിൽ സുന്ദരിയായി മൃദുല; സം​ഗീത് രാവ് ആഘോഷമാക്കി, ചിത്രങ്ങൾ 
Updated on
1 min read

ടി മൃദുല മുരളിയുടെ സം​ഗീത് രാവിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡാർക്ക് പിങ്ക് നിറത്തിലെ ഓഫ്ഷോൾഡർ ലെഹങ്കയിൽ അതിസുന്ദരിയാണ് മൃദുല. സ്റ്റേറ്റ്മെന്റ് പീസ് കമ്മലും നെറ്റിച്ചുട്ടിയുമാണ് ആഭരണങ്ങൾ. 

പ്ലെയിൻ ലോങ് സ്കേർട്ടും എംബ്രോയിഡറി വർക്ക് ചെയ്ത ലെഹങ്കയുമാണ് മൃദുല തലേദിവസത്തെ ആഘോഷങ്ങൾക്കായി അണിഞ്ഞത്. ഇതോടൊപ്പം നെറ്റിൽ കട്ട്വർക്ക് പാറ്റേണിലുള്ള ഷോളും അണിഞ്ഞിട്ടുണ്ട്. ഇരുകൈകളിലും മെഹന്തി അണിഞ്ഞുള്ള ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ഇതിനുപിന്നാലെ സുഹൃത്തുക്കൾക്കൊപ്പം പാട്ടും നൃത്തവുമായി സം​ഗീത് രാവ് ആഘോഷമാക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.  

നിതിൻ വിജയ് ആണ് മൃദുലയുടെ വരൻ.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽ‌പ ബാല, ഷഫ്ന, വിജയ് യേശുദാസ്, സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നു. 

2009ൽ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മൃദുല എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല, ശിഖാമണി എന്നിങ്ങനെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രം രാഗ്‌ദേശിൽ ക്യാപ്റ്റൻ ലക്ഷ്മിയായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com