നിറവയറുമായി മുക്ത; പുതുവർഷത്തിലെ പുതിയ തുടക്കം ഇതാണ് 

വേലമ്മാളിനെ പരിചയപ്പെടുത്താൻ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബി​ഗ് സ്ക്രീനിൽ നിന്ന് മിനീസ്ക്രീനിലേക്ക് ചുവടുമാറ്റി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിമാരിൽ ഒരാളാണ് മുക്ത. കൂടത്തായി എന്ന സീരിയലിന്റെ തിരക്കുകളിലായിരുന്നു പോയ വർഷം നടി. ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. 

തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു സീരിയലിലാണ് മുക്ത ഈ വർഷം അഭിനയിക്കുന്നത്. വേലമ്മാളിനെ പരിചയപ്പെടുത്താൻ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിറവയറിലാണ് ചിത്രത്തിൽ മുക്ത. ചരിത്രത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സീരിയൽ എന്നാണ് ചിത്രത്തിൽ നിന്ന് മനസിലാകുന്നത്. എന്നാൽ പ്രൊജക്ടിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. 

പുതിയ കഥാപാത്രത്തിന്റെ ചിത്രം മുക്ത പങ്കുവച്ചതിന് പിന്നാലെ നടി വീണ്ടും അമ്മയാകുന്നോ എന്ന സംശയമാണ് ആരാധകർ ഉയർത്തിയത്. പുതിയ വർഷം പുതിയ തുടക്കം എന്നാണ് നടി ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com