ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

നവ്യ വിവാഹമോചനത്തിലേക്കോ? സായിയുടെ അച്ഛൻ എവിടെ?; ചോദ്യങ്ങൾക്കുള്ള മറുപടിയായി പുതിയ ചിത്രങ്ങൾ 

ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ  പോസ്റ്റ് ചെയ്തിരിക്കുന്നത്
Published on

കൻ സായി കൃഷ്ണുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതുമുതൽ നടി നവ്യ നായർ നേരിടേണ്ടിവന്ന ചോദ്യങ്ങളേറെയും ഭർത്താവ് സന്തോഷിനെക്കുറിച്ചായിരുന്നു. മകന്റെ പിറന്നാളിന് ഭർത്താവ് ഇല്ലേ? അച്ഛൻ നിങ്ങളുടെ ലോകത്തിൽ ഉൾപ്പെട്ടിട്ടില്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് ആഘോഷചിത്രങ്ങളുടെ കമന്റ് ബോക്‌സിൽ നിറഞ്ഞത്. എന്തിനധികം നവ്യ വിവാഹമോചിത ആകുകയാണോ എന്നുപോലും ചിലർ സംശയവുമായെത്തി. എന്നാലിപ്പോൾ ഈ ചോദ്യങ്ഹൾക്കെല്ലാം ചില ചിത്രങ്ങളിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് താരം. 

ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷിന്റെ നാടായ കോട്ടയം പെരുന്നയിലുള്ള അമ്പലത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിയതാണ് നവ്യ. ക്ഷേത്ര ദർശനം നടത്തിയതിന് ശേഷമുള്ള ചിത്രങ്ങളും വീട്ടിലെത്തി കേക്ക് മുറിക്കുന്ന ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്.  ഇത് ആരുടേയും ജന്മദിനമല്ല, പക്ഷെ തന്റെയൊപ്പം സന്തോഷം പങ്കിടാൻ ഭർതൃ വീട്ടിൽ ഒരുങ്ങിയ കേക്ക് ആണിതെന്നും താരം കുറിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ. വി കെ പ്രകാശ് ചിത്രം ‘ഒരുത്തീ’യിലൂടെയാണ് മലയാളത്തിലെ നവ്യയുടെ രണ്ടാം വരവ്. ഈ ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം നവ്യ നേടി. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് തിരിച്ചുവരവിൽ നവ്യ അഭിനയിച്ച മറ്റൊരു ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com