പേളി മാണിയുടെ സഹോദരി റേച്ചൽ വിവാഹിതയായി; ചിത്രങ്ങൾ 

ഫോട്ടോ​ഗ്രാഫർ റൂബെൻ ബിജി തോമസ് ആണ് വരൻ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചൽ മാണി വിവാഹിതയായി. ഫോട്ടോ​ഗ്രാഫർ റൂബെൻ ബിജി തോമസ് ആണ് വരൻ. ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. 

പേളിയും ഇരുവർക്കും ആശംസകൾ കുറിച്ചിട്ടുണ്ട്. ജീവിതത്തിൽ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന് കുറിച്ചാണ് റേച്ചലിന്റെയും റൂബന്റെയും ചിത്രം പേളി പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും കണ്ണുകളിൽ ഇപ്പോൾ കാണുന്ന തിളക്കം എന്നും നിലനിൽക്കട്ടെയെന്നും ഇരുവർക്കും സന്തോഷം ആശംസിച്ച് പേളി കുറിച്ചു. താനും ശ്രീനിഷും എന്നും ഒപ്പമുണ്ടാകുമെന്ന വാക്കും ആശംസാക്കുറിപ്പിനൊപ്പം പേളി അനിയത്തിക്ക് നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി തിളങ്ങി നിൽക്കുന്ന റേച്ചൽ ഫാഷൻ രംഗത്താണ് പ്രവർത്തിക്കുന്നത്. ഫാഷൻ ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓൺലൈൻ ഡിസൈനർ ബ്രാൻഡും ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com