നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ

അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ചന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് രാധ പരാതി നല്‍കിയിട്ടുള്ളത്
Radha and Ambika
Radha and Ambikafile
Edited By:
Updated on
1 min read

ചെന്നൈ: നടി അംബികയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. സഹോദരിയും നടിയുമായ രാധയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയത്. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

Radha and Ambika
തെലുങ്കും ഇംഗ്ലീഷും മിക്‌സ് ചെയ്ത് ചോദ്യം; ചിരി നിയന്ത്രിക്കാനാകാതെ അനശ്വര രാജന്‍; വിഡിയോ വൈറല്‍

അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ചന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് രാധ പരാതി നല്‍കിയിട്ടുള്ളത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകള്‍ അനുമതി ഇല്ലാതെ ഇവര്‍ കൈക്കലാക്കി. അങ്ങനെ 11 ലക്ഷം മുതല്‍ 27 ലക്ഷം വരെയുള്ള 5 ചെക്കുകളിലായി 46 കോടി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.

താന്‍ ചെന്നൈയില്‍ ഇല്ലാതിരുന്ന സമയത്താണ് ചെക്കുകള്‍ അവര്‍ കൈക്കലാക്കിയത്. 'ARS ഗാര്‍ഡന്‍ സ്റ്റുഡിയോ' എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ്സിനായി ഒരു IDBI ബാങ്ക് കറന്റ് അക്കൗണ്ട് ഉപയോഗിച്ചിരുന്നു. ശമ്പളം, യൂട്ടിലിറ്റി ബില്ലുകള്‍, നികുതികള്‍, ഗാര്‍ഡന്‍ പരിപാലനം തുടങ്ങിയ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു.

പിന്നീട് 2025 ജനുവരിയില്‍ ബിസിനസ്സിന്റെ പേര് 'RR ഗാര്‍ഡന്‍സ്' എന്നാക്കി മാറ്റിയപ്പോള്‍ പുതിയ ചെക്ക് ബുക്ക് ലഭിച്ചു. ഇതോടെ പഴയത് ഉപയോഗിക്കുന്നത് നിര്‍ത്തി. പഴയ ചെക്ക് ബുക്കിനെക്കുറിച്ച് പിന്നീട് മറന്നുപോയി. പഴയ ചെക്കുകളില്‍ അഞ്ചെണ്ണം അംബികയുടെ പേരില്‍ പണമാക്കുന്നതിനായി ഹാജരാക്കിയെന്ന് അറിയിച്ചുകൊണ്ട് സെപ്റ്റംബര്‍ 17-ന് ബാങ്കില്‍ നിന്ന് സന്ദേശം ലഭിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും രാധ പരാതിയില്‍ പറയുന്നു.

 copy of Radha's complaint
copy of Radha's complaint

സഹോദരനായ മല്ലികാര്‍ജുനാണ് ചെക്കുകള്‍ പൂരിപ്പിച്ച് നല്‍കിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട്ടില്‍ നിന്നും കൈക്കലാക്കിയ ചെക്ക്, സഹോദരനും അംബികയും ചേര്‍ന്ന് നിയമവിരുദ്ധമായി ഉപയോഗിച്ചു. തനിക്ക് അവകാശപ്പെട്ട സ്വത്ത് സംബന്ധമായ രേഖകള്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് അംബികയും മല്ലികാര്‍ജുനനും തന്നെ തടയുന്നതായും രാധ പരാതിയില്‍ പറയുന്നു.

Radha and Ambika
മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍
Radha and Ambika
'ആ രംഗത്തില്‍ പാര്‍വതി ശരിക്കും കൂജ കൊണ്ട് തലയ്ക്ക് അടിച്ചു'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ രംഗത്തെക്കുറിച്ച് ദിനേശ് പ്രഭാകര്‍
Summary

Actress Radha files complaint against sister Ambika

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com