Ramya Nambessan
രമ്യ നമ്പീശൻഇൻസ്റ്റ​ഗ്രാം

'എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം'; കുറിപ്പുമായി രമ്യ നമ്പീശൻ

ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി നടി രമ്യ നമ്പീശൻ. അന്റോണിയോ ഗ്രാംസ്‌കിയുടെ വാക്കുകളാണ് രമ്യ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. "ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. സത്യം പറഞ്ഞാൽ വിപ്ലവമാണ്"- എന്നാണ് രമ്യ കുറിച്ചത്.

ഭാവനയുടെ ചിത്രവും രമ്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പ‌ങ്കുവച്ചിട്ടുണ്ട്. ഒന്നും മറക്കരുതെന്നും ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും നടി മഞ്ജു വാര്യരും ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. നടി ഭാവന ഇന്ന് പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. തിരിഞ്ഞുനോട്ടം എന്ന ക്യാപ്ഷനോടെയാണ് ഭാവന തന്റെ ചിത്രം പങ്കുവച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Ramya Nambessan
'തിരിഞ്ഞുനോട്ടം', വൈറലായി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

അതേസമയം താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് ഇന്ന് രാജിവച്ചിരുന്നു. ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com