'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്നും നടി കുറിപ്പില്‍ പറയുന്നു.
Actress Roshna Ann Roy against ksrtc driver
നടി റോഷ്‌ന ആന്‍ റോയ് - കെഎസ്ആര്‍ടിസി ഡ്രൈവര്‍
Updated on
3 min read

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കം സമൂഹം ചര്‍ച്ച ചെയ്യവെ ഡ്രൈവര്‍ യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന ആന്‍ റോയ്. ഡ്രൈവര്‍ യദുവില്‍ നിന്ന് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സമാനമായ അനുഭവം നേരിട്ടതായി നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്നും നടി കുറിപ്പില്‍ പറയുന്നു.

കുന്നംകുളത്ത് വച്ച് അപകടകരമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് തന്റെ വാഹനത്തെ മറികടന്നെന്നും പിന്നീട് ബസ് നിര്‍ത്തി ഇറങ്ങിവന്ന് യാത്രക്കാരുടെ മുന്നില്‍ വച്ച് ഡ്രൈവര്‍ തന്നോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും നടി കുറിപ്പില്‍ വ്യക്തമാക്കുന്നു. അന്നുതന്നെ ഇത് സംബന്ധിച്ച് എംവിഡിയോട് അന്ന് തന്നെ പരാതിപ്പെട്ടെന്നും നടി പറയുന്നു.

കെഎസ്ആര്‍ടിസിയിലേക്ക് ഫോട്ടോസഹിതം പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അന്ന് സാധിച്ചില്ല. മേയറോട് പോലും ഇത്ര മോശമായ രീതിയില്‍ സംസാരിക്കുന്ന യദു സാധാരണക്കാരിയായ എന്നോട് അന്ന് കാണിച്ചതില്‍ യാതൊരു അത്ഭുതവും ഇന്ന് തോന്നുന്നില്ല. ഇത്തരക്കാരെ ഇനിയും സംരക്ഷിക്കാതെ കൃത്യമായ നടപടി വേണമെന്നും റോഷ്‌ന കുറിപ്പില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടിയുടെ കുറിപ്പ്‌

ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല ..

പക്ഷേ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ … അത് പോലെ ഒരു ഇതാണ് driver യദുവിന് കിട്ടിയിട്ടുള്ളത് …

എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി .. കൂടെ സ്ഥലം എംവിഡി യും …. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ post ഇടുന്നതും … #roadtransport #ഗതാഗതവകുപ്പ്

… #minister #keralatransport #GaneshKumarsir. …

ഈ ഒരു. വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത് …. മേയർ ആര്യ രാജേന്ദ്രനും ksrtc ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും …

എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും …

കുന്നംകുളം routeൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് just പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ …. slowmoving ആയിരുന്നു alredy .. ഈ same ksrtc bus. വളരേ വേഗത്തിൽ. പല വണ്ടികളെയും.മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും. ചെയ്തു … പോകാൻ സൈഡ് കൊടുക്കാൻ പോലും side ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി … ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും slow moving ആയ area ആയതുകൊണ്ട് വീണ്ടും ഈ ksrtcക്ക് പുറകിൽ തന്നെ എത്തി …

ഒരു രീതിയിലും side ഇല്ലാത്ത area , അപകട മേഖല പതുക്കെ പോകുക എന്ന warning boards എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് ksrtc ബസുകാർ, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകിൽ കിടന്നു horn മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ horn അടിച്ചു …

very ഫാസ്റ്റ്ലി എനിക്ക് reply കിട്ടി … അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ rockybhai കളിക്കാൻ ഇറങ്ങി വന്നു … അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു … show കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത് ..

ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല

ksrtc. കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ side ആക്കി , ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു … അപ്പോഴാണ് mvd യെ കണ്ടത് .. ഞാൻ വണ്ടി side ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു …. അകലെ നിന്ന് ksrtc bus വരുന്നുണ്ടായിരുന്നു … ഞാൻ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാൾ .. പോലീസുകാർ സംസാരിച്ചു solve ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു …

ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത് ..

trivandum വണ്ടി ആയത് കൊണ്ട്. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ. ksrtc ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു complaint കൊടുക്കാൻ പറഞ്ഞു … ഞാൻ. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല …

ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു wonderum ഇല്ല … സ്ഥിരം. .. rocky ഭായ് ആണ് പുള്ളി …

ഇങ്ങനെ ksrtc driver ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ് …. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്

ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും ksrtc ബസിന്റെ photo എടുത്തു വെക്കില്ലല്ലോ

Actress Roshna Ann Roy against ksrtc driver
സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com