സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

കാമറയ്ക്കു മുന്നില്‍ താന്‍ ഭയങ്കര നാണക്കാരിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക
rashmika mandanna
രശ്മിക മന്ദാനഫെയ്സ്ബുക്ക്
Updated on: 
1 min read

ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ കാമറയ്ക്കു മുന്നില്‍ താന്‍ ഭയങ്കര നാണക്കാരിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക.

rashmika mandanna
59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

സണ്‍ കിസ്സ്ഡ് സെല്‍ഫികള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കൈകള്‍കൊണ്ട് മുഖം മറച്ചാണ് ചിത്രങ്ങളില്‍ രശ്മികയെ കാണുന്നത്. നിങ്ങള്‍ക്ക് മേല്‍ നല്ല വെളിച്ചമുണ്ടെന്ന് അറിയുകയാണ്. പക്ഷേ സെല്‍ഫി എടുക്കാന്‍ നിങ്ങള്‍ക്ക് വളരെ അധികം നാണമാണ്.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. ബ്ലാക്ക് ടി ഷര്‍ട്ട് ധരിച്ച് മേക്കപ്പില്ലാതെയാണ് ചിത്രത്തില്‍ രശ്മികയെ കാണുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. മേക്കപ്പില്ലാതെ എന്തൊരു സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. എങ്ങനെയാണ് ഇത്രയും സുന്ദരിയായിട്ട് ഇരിക്കാന്‍ പറ്റുന്നതെന്നും ചോദിക്കുന്നവരുണ്ട്. പുഷ്പ 2 ആണ് രശ്മികയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ധനുഷും നാഗാര്‍ജുനയും ഒന്നിക്കുന്ന കുബേരയിലും താരം എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER