'മമ്മൂക്കയുടെ ഫാൻ ​ഗേൾ'; ഒപ്പം നിന്ന് അഭിനയിച്ചപ്പോൾ വിറച്ചുപോയെന്ന് സാമന്ത

മുന്‍പ് കാതല്‍ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചും താരം രം​ഗത്തെത്തിയിരുന്നു
സാമന്ത, മമ്മൂട്ടി
സാമന്ത, മമ്മൂട്ടിഇന്‍സ്റ്റഗ്രാം
Updated on
1 min read

റ്റവും ഇഷ്ടമുള്ള രണ്ട് താരങ്ങളും മലയാളത്തിലെന്ന് തെന്നിന്ത്യൻ താരം സാമന്ത. തന്റെ ഫേവറീറ്റ് ആക്ടര്‍ ആരാണെന്ന് എന്ന് ചോദിച്ചാല്‍ എല്ലായ്‌പ്പോഴും മമ്മൂക്കയുടേയും ഫഹദ് ഫാസിലിന്‍റേയും പേരുകളാണ് പറയുന്നതെന്ന് സാമന്ത പറഞ്ഞു.

തൊടുപുഴയില്‍ ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. അടുത്തിടെ പങ്കുവച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ പറ്റിയും താരം പറഞ്ഞു. 'മമ്മൂക്കക്കൊപ്പം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചു. അപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാണ്'– സാമന്ത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാമന്ത, മമ്മൂട്ടി
കൂടത്തായി കേസ്: നെറ്റ്ഫ്‌ലിക്‌സിലെ ഡോക്യുമെന്ററി സംപ്രേക്ഷണം തടയണമെന്ന ഹര്‍ജി തള്ളി

മുന്‍പ് കാതല്‍ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചും താരം രം​ഗത്തെത്തിയിരുന്നു. ‘‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല’’, എന്നായിരുന്നു സാമന്ത കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com