കാമറയ്ക്ക് മുന്നിലെത്തിയിട്ട് മൂന്ന് വര്‍ഷം; സുശാന്ത്, നിന്നെ മിസ് ചെയ്യുന്നു; വിഡിയോയുമായി സാറ അലി ഖാന്‍ 

ചിത്രത്തില്‍ നായകനായെത്തിയ അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിനെക്കുറിച്ചും സാറ കുറിപ്പില്‍ ഓര്‍ത്തു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് നടി സാറ അലി ഖാന്‍. കന്നി ചിത്രമായ കേദാര്‍നാഥ് തിയറ്ററിലെത്തിയതിന്റെ മൂന്നാം വാര്‍ഷികദിനത്തിലാണ് സാറയുടെ കുറിപ്പ്. ചിത്രത്തില്‍ നായകനായെത്തിയ അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിനെക്കുറിച്ചും സാറ കുറിപ്പില്‍ ഓര്‍ത്തു. 

ചിത്രത്തില്‍ നിന്നുള്ള ഒരു സ്‌പെഷ്യല്‍ വിഡിയോ പങ്കുവച്ചാണ് സാറ സന്തോഷം അറിയിച്ചിരിക്കുന്നത്. ' മൂന്ന് വര്‍ഷം മുന്‍പ് എന്റെ വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഞാന്‍ ഒരു അഭിനേതാവായി, എന്റെ ആദ്യത്തെയും ഏറ്റവും സ്‌പെഷ്യലുമായ ചിത്രം റിലീസ് ചെയ്തു. കേദാര്‍നാഥ് എനിക്ക് എന്താണെന്ന് എപ്പോഴെങ്കിലും എനിക്ക് വിവരിക്കാന്‍ കഴിയുമോ എന്നു ഞാന്‍ സംശയിക്കുന്നു, ആ സ്ഥലം, ആ സിനിമ, ഓര്‍മ്മകള്‍, എല്ലാം. പക്ഷെ ഇന്ന് ഞാന്‍ എന്റെ മന്‍സൂറിനെ ശരിക്കും മിസ് ചെയ്യുന്നു. സുശാന്തിന്റെ ദൃഢമായ പിന്തുണയും നിസ്വാര്‍ത്ഥമായ സഹായവും നിര്‍ദേശവും ഉപദേശവും കൊണ്ടാണ് മുക്കു നിങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. നിന്നെ എന്നെന്നും മിസ് ചെയ്യും സുശാന്ത്', വിഡിയോയ്‌ക്കൊപ്പം സാറ കുറിച്ചു. 

അക്ഷയ്കുമാര്‍ ധനുഷ് ചിത്രം അത്‌രംഗീ രേ ആണ് സാറയുടെ പുതിയ ചിത്രം. അനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24ന് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com