'ഞാനും ആദ്യ ടേക്കില്‍ പതറിപ്പോയി, വഴക്കും കേട്ടിട്ടുണ്ട്'; ആസിഫ് അലി പറഞ്ഞതിനെക്കുറിച്ച് ശ്രേയ രുക്മിണി

ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം
Shreya Rukmini about Asif Ali
Shreya Rukmini about Asif Aliഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാള സിനിമയിലെ യുവനിരയിലെ മിന്നും താരമാണ് ആസിഫ് അലി. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വന്ന ആസിഫ് സ്വന്തം കഴിവും കഠിനാധ്വാനവും മുതലാക്കിയാണ് മുന്‍നിരയിലെത്തിയത്. പോയ വര്‍ഷം രേഖാചിത്രം, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളിലൂടെ ആസിഫ് അലി ഞെട്ടിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇത്തവണ ശക്തമായ മത്സരമാണ് ആസിഫ് അലി കാഴ്ചവെക്കുന്നത്.

Shreya Rukmini about Asif Ali
'എന്റെ കഥാപാത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല'; രുക്മിണി വസന്ത് പറയുന്നു

ആസിഫ് അലിയെക്കുറിച്ച് നടി ശ്രേയ രുക്മിണി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആര്‍ജെയില്‍ നിന്നും നടിയായ ശ്രേയ രുക്മിണി ആസിഫ് അലിയ്‌ക്കൊപ്പം ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ചിത്രത്തിലെ തന്റെ ആദ്യ ടേക്ക് ശരിയാകാതെ വന്ന സമയത്ത് ആസിഫ് അലി പറഞ്ഞ വാക്കുകളെക്കുറിച്ചാണ് ശ്രേയ സംസാരിക്കുന്നത്.

Shreya Rukmini about Asif Ali
'ഉറങ്ങാന്‍ കഴിയുന്നില്ല, സിനിമ കാണുന്നതും കുറഞ്ഞു; ശാലിനിയുടെ പിന്തുണയാണ് കരുത്ത്'; രോഗാവസ്ഥയെക്കുറിച്ച് അജിത് കുമാര്‍

''വളരെ സപ്പോര്‍ട്ടിവാണ് ആസിഫ് അലി എന്ന കോ ആക്ടര്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ തരും. ആഭ്യന്തര കുറ്റവാളിയിലെ എന്റെ ആദ്യ ടേക്ക് ആസിഫിക്കയോയൊപ്പമായിരുന്നു. നല്ല ടെന്‍ഷനിലായിരുന്നു ഞാന്‍. കുറേ ടേക്ക് പോയ ശേഷമാണ് അന്ന് ഷോട്ട് ശരിയായത്. സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച വക്കീല്‍ അനില എന്ന കഥാപാത്രം ശരിക്കുമുള്ള എന്നില്‍ നിന്നും വളരെ വ്യത്യസ്തയായിരുന്നു. അതുകൊണ്ടാരിക്കാം എനിക്ക് കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നുണ്ടായിരുന്നില്ല'' ശ്രേയ രുക്മിണി പറയുന്നു.

കൂടെ അഭിനയിക്കുമ്പോള്‍ ഇത്രയധികം ടേക്ക് പോകുമ്പോള്‍ അത് മറ്റുള്ള അഭിനേതാക്കളെ ബാധിക്കും. എന്നാല്‍ ആസിഫ് അളി വളരെ കൂളായിട്ടാണ് അതിനെ മാനേജ് ചെയ്തത്. കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹവും അങ്ങനെ ആദ്യ ഷോട്ടിന്റെ സമയത്ത് പതറിയിരുന്നു. അതിന്റെ പേരില്‍ വഴക്ക് കേട്ടിട്ടുണ്ടെന്നും കൂടുതല്‍ സിനിമകള്‍ ചെയ്യുന്നതോടെ പതിയെ ടെന്‍ഷന്‍ ഇല്ലാതാകുമെന്ന് ആസിഫ് അലി പറഞ്ഞുവെന്നും ശ്രേയ രുക്മിണി പറയുന്നു.

ദിലീപ് ചിത്രം പവി കെയര്‍ടേക്കറിലൂടെയാണ് ശ്രേയ രുക്മിണി കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ ആസിഫ് അലിയ്‌ക്കൊപ്പം ആഭ്യന്തര കുറ്റവാളിയിലുമെത്തി. ഇപ്പോഴിതാ ബോളിവുഡില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ശ്രേയ രുക്മിണി. മിറാഷ് ആണ് ആസിഫ് അലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്.

Summary

Abhyanthara Kuttavali actress Shreya Rukmini recalls how Asif Ali made her comfortable. He shared about his first take going bad and getting scolded.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com