'തലച്ചോര്‍ ഒരു ഭാഗത്തേക്ക് നീങ്ങിപ്പോയി, ബോധം വന്നപ്പോള്‍ ഓര്‍മകള്‍ നഷ്ടമായി'; സെറ്റിലെ കാറപകടത്തെപ്പറ്റി കജോളിന്റെ സഹോദരി

ഒരു വര്‍ഷത്തിലധികമെടുത്തു സുഖപ്പെടാന്‍
Tanishaa Mukerji
Tanishaa Mukerjiഇന്‍സ്റ്റഗ്രാം
Updated on
1 min read

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവാണ്. എന്നാല്‍ അങ്ങനെ കടന്നു വരുന്ന എല്ലാവര്‍ക്കും വിജയം കണ്ടെത്താനാകണം എന്നില്ല. അങ്ങനൊരാളാണ് നടി തനിഷ മുഖര്‍ജി. നടി തനൂജയുടെ മകളായ തനിഷ നടി കജോളിന്റെ സഹോദരിയുമാണ്. എന്നാല്‍ അമ്മയേയും ചേച്ചിയേയും പോലെ വലിയൊരു താരമായി മാറാന്‍ തനിഷയ്ക്ക് സാധിച്ചില്ല.

Tanishaa Mukerji
'100 കോടി ബജറ്റില്‍ 25 കോടിയുടെ എഫക്ട് പോലും കൊണ്ടുവരാനാകാതെ മറ്റ് ഭാഷകള്‍'; അവര്‍ ലോക കണ്ട് പഠിക്കണമെന്ന് ജയറാം

2003 ല്‍ പുറത്തിറങ്ങിയ ശ്ശ്ശ്ശശ്.. ആയിരുന്നു തനിഷയുടെ ആദ്യ സിനിമ. ഡിനോ മോറിയയും ഗൗരവ് കപൂറുമായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം വലിയ ഹിറ്റായി മാറിയില്ലെങ്കിലും ഒരിക്കലും മറക്കാനാകാത്തൊരു അനുഭവം തനിഷയ്ക്ക് നല്‍കി. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ മരണത്തില്‍ നിന്നും തനിഷ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

Tanishaa Mukerji
'ഒരു കാരണവശാലും ആ തെണ്ടിക്ക് മോളെ കൊടുക്കില്ലെന്ന് അവർ; സുമയ്ക്ക് പ്രേമ ലേഖനം എഴുതിയെന്ന് കരുതി അമ്മ പിടിച്ചു'

''സംവിധായകന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. നല്ല സിനിമയായിരുന്നു. ഞങ്ങള്‍ നന്നായി ആസ്വദിച്ചാണ് ചെയ്തിരുന്നത്. ഡിനോ മോറിയയും ഗൗരവ്വും ഞാനും കാറിലുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്തേക്ക് ഒരുമിച്ച് പോകാമെന്ന് കരുതി. പെട്ടെന്ന് കാറ് എന്തിന്റെയോ പുറത്ത് കയറി തെന്നി ഒരു മലയിടുക്കിലേക്ക് മറിഞ്ഞു വീണു. ഗൗരവ്വിന്റെ കയ്യില്‍ മൂന്നിടത്തായി ഫ്രാക്ചറുണ്ടായിരുന്നു. ഡിനോയ്ക്ക് ഫ്രാക്ചറുണ്ടായിരുന്നു'' തനിഷ പറയുന്നു.

''എന്റെ തലയ്ക്കാണ് പരുക്കേറ്റത്. എനിക്ക് കണ്‍കഷനുണ്ടായി. തലച്ചോര്‍ തലയോട്ടിയുടെ അടുത്തേക്ക് നീങ്ങിപ്പോയ ശേഷം തിരിച്ചു വന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞു. അതുകാരണം എന്റെ തലച്ചോറിന്റെ ഒരുഭാഗം നീരുവച്ചുവീര്‍ത്തു. ഒരു വര്‍ഷത്തിലധികമെടുത്തു എനിക്ക് സുഖപ്പെടാന്‍. ആ സിനിമയും മറ്റ് പല സിനിമകളും ആ സമയത്ത് തീര്‍ക്കേണ്ടി വന്നിരുന്നു''.

''ആ അപകടത്തിന് ശേഷം എനിക്ക് ഓര്‍മ നഷ്ടപ്പെട്ടു. സിനിമകളില്‍ കഥാപാത്രങ്ങള്‍ പരുക്ക് പറ്റി ബോധം കെടുകയും എഴുന്നേറ്റ ശേഷം ഞാന്‍ ആരാണ്, നീ ആരാണ് എന്നൊക്കെ ചോദിക്കാറില്ലേ. അതുപോലെയായിരുന്നു ഞാനും. അമ്മ എന്റെ കൂടെ മണാലിയിലുണ്ടായിരുന്നു. അവിടെയായിരുന്നു ഷൂട്ടിങ് നടന്നത്. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വന്നു'' താരം പറയുന്നു.

Summary

Actress Tanishaa Mukerji  recalls losing memory after a car accident. It took one year to recover.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com