'നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം'

സ്ത്രീ അഭിനേതാക്കളുടെ കാര്യം പുരുഷ അഭിനേതാക്കളേക്കാൾ മോശമാണ്.
Kristen Stewart
Kristen Stewart ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദ് വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരമാണ് ക്രിസ്റ്റൻ സ്റ്റെവാർട്ട്. ‌‌‌ 'ദ് ക്രോണോളജി ഓഫ് വാട്ടറി'ലൂടെ സംവിധാന രം​ഗത്തേക്ക് കൂടി ക്രിസ്റ്റൻ അരങ്ങേറ്റം കുറിച്ചിരുന്നു. ഹോളിവുഡിൽ നടിമാരോടുള്ള സമീപനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റൻ സ്റ്റെവാർട്ട്.

ഹോളിവുഡിൽ നടിമാരെ "പാവകളെപ്പോലെ"യാണ് പരിഗണിക്കുന്നതെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ക്രിസ്റ്റൻ പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാ പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുകയാണ് ഇപ്പോൾ. "നടിമാരോട് വളരെ മോശമായാണ് പെരുമാറുന്നത്, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്.

ആർക്ക് വേണമെങ്കിലും ഒരു നടിയാകാൻ കഴിയുമെന്നാണ് ആളുകളുടെ വിചാരം. പക്ഷേ, ഒരു സംവിധായിക എന്ന നിലയിൽ ആദ്യമായി എന്റെ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ, "ഇത് കൊള്ളാം വ്യത്യസ്തമായ അനുഭവമാണ് എന്ന് തോന്നുന്നുണ്ട്. ബുദ്ധിയുള്ള ഒരാളോട് സംസാരിക്കുന്നതു പോലെയാണ് അവർ ഇപ്പോൾ എന്നോട് ഇടപെടുന്നത്".- ക്രിസ്റ്റൻ പറഞ്ഞു.

സംവിധായകരെ ഉയർന്ന സ്ഥാനത്ത് കാണുമ്പോൾ അഭിനേതാക്കളെ വളരെ പിന്നിലാണ് ഹോളിവുഡ് ഇൻഡസ്ട്രി കാണുന്നതെന്നും ക്രിസ്റ്റൻ കൂട്ടിച്ചേർത്തു. "പൊതുവേ സംവിധായകർക്ക് അദൃശ്യമായ കഴിവുകളുണ്ടെന്ന ഒരു ധാരണയുണ്ട്, അത് ശരിയല്ല. ഇത് പുരുഷന്മാർ തന്നെ വളർത്തിയെടുത്തിരിക്കുന്ന ഒരു ധാരണയാണ്.

Kristen Stewart
'നിങ്ങൾക്ക് വേറെ കുടുംബമുണ്ടോ?'; വെറുപ്പിക്കുന്ന ചോദ്യവുമായി ഓൺലൈൻ മീഡിയ, ലോകേഷിന്റെ മറുപടിക്ക് കയ്യടി

ഞാനെപ്പോഴും ഇങ്ങനെ പരാതി പറയുന്നതായി തോന്നരുത്. സ്ത്രീ അഭിനേതാക്കളുടെ കാര്യം പുരുഷ അഭിനേതാക്കളേക്കാൾ മോശമാണ്. പാവകളെപ്പോലെയാണ് അവരെ പരിഗണിക്കുന്നത്. പക്ഷേ പുരുഷൻമാരോട് അങ്ങനെയല്ല.

Kristen Stewart
'എന്ത് വിധിയിത്...? നമ്മൾ മുഖ്യമന്ത്രി ടൈറ്റിൽ കാർഡിൽ 'ജന നായകൻ' കാണും!' സോഷ്യൽ മീ‍ഡിയ നിറഞ്ഞ് വിജയ് ആരാധകർ

നടി ഇമോജൻ പൂട്‌സ് തന്റെ മുഴുവൻ ശരീരവും ആത്മാവും ഈ സിനിമയ്ക്കായി സമർപ്പിച്ചു".- ക്രിസ്റ്റൻ പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് ശേഷം ഒക്ടോബറിലാണ് ദ് ക്രോണോളജി ഓഫ് വാട്ടർ പുറത്തിറങ്ങിയത്.

Summary

Cinema News: Actresses are treated like puppets in Hollywood says Kristen Stewart.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com