അഭിനയിക്കാൻ മാത്രമല്ല, വേണമെങ്കിൽ പണവും മുടക്കും: നിർമാണത്തിലേക്ക് ചുവടുവച്ച താരറാണിമാർ

മലയാളത്തില്‍ നിന്ന് മഞ്ജു വാര്യര്‍ മുതല്‍ പ്രിയങ്ക ചോപ്രയ്ക്ക് വരെ സ്വന്തമായി നിര്‍മാണ കമ്പനികളുണ്ട്
actress producers
പ്രിയങ്ക ചോപ്ര, മഞ്ജു വാര്യര്‍ഇന്‍സ്റ്റഗ്രാം

ടിയായി മാത്രം ഒതുങ്ങാതെ സിനിമയുടെ നിര്‍മാണ രംഗത്തേക്ക് കടന്നുവന്ന താരസുന്ദരികള്‍ നിരവധിയാണ്. മലയാളത്തില്‍ നിന്ന് മഞ്ജു വാര്യര്‍ മുതല്‍ പ്രിയങ്ക ചോപ്രയ്ക്ക് വരെ സ്വന്തമായി നിര്‍മാണ കമ്പനികളുണ്ട്. നിര്‍മാണ രംഗത്തേക്ക് ചുവടുവച്ച താരസുന്ദരിമാരെ പരിചയപ്പെടാം.

1. മഞ്ജു വാര്യര്‍

manju warrier
മഞ്ജു വാര്യര്‍ഇന്‍സ്റ്റഗ്രാം

മലയാളത്തിലെ സൂപ്പര്‍താരമാണ് മഞ്ജു വാര്യര്‍. സനല്‍ കുമാര്‍ ശശിധരന്റെ കയറ്റത്തിന്റെ സഹനിര്‍മാണം നിര്‍വഹിച്ചുകൊണ്ടാണ് താരം പ്രൊഡക്ഷനിലേക്ക് ചുവടുവെക്കുന്നത്. പിന്നാലെ താരത്തിന്റെ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്ത ലളിതം സുന്ദരം നിര്‍മിച്ചു. ചതുരംഗവും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിച്ചു.

2. നയന്‍താര

nayanthara
നയന്‍താരഇന്‍സ്റ്റഗ്രാം

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നിര്‍മാണ കമ്പനിയാണ് നയന്‍താരയും റൗഡി പിക്‌ചേഴ്‌സ്. 2021ല്‍ ആരംഭിച്ച പ്രഡക്ഷന്‍ കമ്പനി നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചത്. കൂഴന്‍ഗള്‍, നെട്രികണ്ണ് , കാത് വാകുള്ള രണ്ട് കാതല്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു.

3. ജ്യോതിക

jyothika
ജ്യോതികഇന്‍സ്റ്റഗ്രാം

ഭര്‍ത്താവ് സൂര്യയ്‌ക്കൊപ്പം ചേര്‍ന്നാണ് ജ്യോതി നിര്‍മാണ കമ്പനി ആരംഭിച്ചത്. 2ഡി എന്റര്‍ടെയ്ന്‍മെന്റ് എന്ന് പേര് നല്‍കിയ നിര്‍മാണ കമ്പനി ഇതിനോടകം നിരവധി സിനിമകളാണ് ഒരുക്കിയത്. വിവാഹശേഷമുള്ള ജ്യോതികയുടെ സിനിമയിലേക്ക് തിരിച്ചുവരവ് അടയാളപ്പെടുത്തിയ 3626 വയതിനിലെ എന്ന ചിത്രമാണ് ആദ്യമായി നിര്‍മിക്കുന്നത്. 24, സുരറൈ പോട്ര്, ജയ് ഭീം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു.

4. അനുഷ്‌ക ശര്‍മ

anushka sharma
അനുഷ്‌ക ശര്‍മഇന്‍സ്റ്റഗ്രാം

2013ലാണ് അനുഷ്‌ക ശര്‍മ ക്ലീന്‍ സ്ലേറ്റ് ഫിലിംസ് എന്ന പേരില്‍ നിര്‍മാണ കമ്പനി ആരംഭിച്ചത്. അന്താരാഷ്ട്ര ശ്രദ്ധനേടിയ നിരവധി സിനിമകളും വെബ് സീരീസുകളുമാണ് താരം നിര്‍മിച്ചത്. അനുഷ്‌ക നായികയായി എത്തിയ എന്‍എച്ച്10 ആയിരുന്നു ആദ്യ ചിത്രം. ബുള്‍ബുള്‍, ഖ്വല, പാതാള്‍ ലോക് തുടങ്ങിയവ നിര്‍മിച്ചു.

5. പ്രിയങ്ക ചോപ്ര

priyanka chopra
പ്രിയങ്ക ചോപ്രഇന്‍സ്റ്റഗ്രാം

പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് എന്നാണ് പ്രിയങ്കയുടെ നിര്‍മാണ കമ്പനിയുടെ പേര്. പുതിയ സംവിധായകരേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരം നിര്‍മാണ കമ്പനി ആരംഭിച്ചത്. ആദ്യത്തെ നിര്‍മാണ സംരംഭമായ വെന്റിലേറ്റര്‍ മികച്ച അഭിപ്രായം നേടി. പാനി, ദി സ്‌കൈ ഈസ് പിങ്ക്, ദി വൈറ്റ് ടൈഗര്‍, ടു കില്‍ എ ടൈഗര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാണം നിര്‍വഹിച്ചു.

6. ആലിയ ഭട്ട്

alia bhatt
ആലിയ ഭട്ട്ഇന്‍സ്റ്റഗ്രാം

2021ലാണ് ആലിയ ഭട്ട് എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍ എന്ന പേരില്‍ നിര്‍മാണ കമ്പി ആരംഭിച്ചത്. ഡാര്‍ലിങ്‌സ് എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് താരം നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തിയ പോച്ചറിന്റെ നിര്‍മാണവും ആലിയ ഭട്ട് ആയിരുന്നു.

7. ദീപിക പദുകോണ്‍

deepika padukone
ദീപിക പദുകോണ്‍ഇന്‍സ്റ്റഗ്രാം

ദീപിക പദുകോണ്‍ നിര്‍മാണ കമ്പനി ആരംഭിക്കുന്നത് 2018ലാണ്. കാ പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. ഛപാക്, 83 എന്നീ സിനിമകള്‍ താരം നിര്‍മിച്ചു.

8. കങ്കണ റണാവത്ത്

kangana ranaut
കങ്കണ റണാവത്ത്ഇന്‍സ്റ്റഗ്രാം

മണികര്‍ണിക ഫിലിംസ് എന്ന പേരില്‍ 2020ലാണ് കങ്കണ റണാവത്ത് നിര്‍മാണ കമ്പനി ആരംഭിച്ചത്. ടികു വെഡ്‌സ് ഷേരു, എമര്‍ജന്‍സി തുടങ്ങിയ സിനിമകള്‍ താരം നിര്‍മിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com