ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ശോഭായാത്രയിൽ പങ്കെടുത്ത് നടി അനുശ്രീ. ഇത്തവണ സഹോദരന്റെ മകന്റെ കൈ പിടിച്ചാണ് താരം എത്തിയത്. പാർട്ടി അതീതമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭായാത്രയെന്നും അതിൽ രാഷ്ട്രീയം കാണരുതെന്നും താരം പറഞ്ഞു. വിമർശനങ്ങളെ പേടിച്ചല്ല ശോഭായാത്രയിൽ വേഷം അണിയാതിരുന്നതെന്നും അനുശ്രീ കൂട്ടിച്ചേർത്തു. കമുകുംചേരിയിലെ ശോഭായാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
കാവി നിറത്തിലുള്ള സാരിയുടുത്ത് കൃഷ്ണനായി അണിഞ്ഞൊരുങ്ങിയ ചേട്ടന്റെ കുഞ്ഞിന്റേയും കൈ പിടിച്ചു നടക്കുന്ന അനുശ്രീയുടെ ദൃശ്യങ്ങൾ വൈറലായി. 'വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാൻ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാർട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തില്‍ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഓർമവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തിൽ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്’’- അനുശ്രീ പറഞ്ഞു.
‘‘കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാൻ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം. - താരം കൂട്ടിച്ചേർത്തു. നാട്ടിലെ ശോഭായാത്രയിൽ അനുശ്രീ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ താരത്തിനു നേരെ സൈബർ ആക്രമണവും നേരിട്ടിരുന്നു.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണനായി വേഷമിട്ടുകൊണ്ടുള്ള അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങള്‍ ആരാധകരുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates