ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

'പെണ്ണ് വെറും പെണ്ണാണ്, താഴ്ന്നു നിൽക്കണം'; സ്ത്രീധനം മാത്രമാണോ വിഷയം?: നടി നേഹ റോസ് 

'ഞാനും ഒരുപാട് കേട്ടിട്ടുണ്ട്!! പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്'
Published on

കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടി നേഹ റോസ്. സ്ത്രീധനം മാത്രമാണോ ഇവിടെ വിഷയം? എന്നാണ് നേഹ ചോ​​ദിക്കുന്നത്. പെണ്ണ് വെറും പെണ്ണാണ്, എന്നും താഴ്ന്നു നിൽക്കണം എന്ന ചിന്താ​ഗതിയാണ് ഇന്നും പലരും വച്ച് പുലർത്തുന്നതെന്നും ഇത് മാറേണ്ടതുണ്ടെന്നും ഫേസ്ബുക്കിൽ നേഹ കുറിച്ചു. 

നേഹയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

സ്ത്രീധനം മാത്രമാണോ ഇവിടെ വിഷയം?? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ? ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ!!!

"പെണ്ണ് വെറും പെണ്ണാണ്, എന്തും പറയാം അടിക്കാം, പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നിൽക്കണം, എന്ന ചിന്താഗതി ഇന്നും പലരും വച്ച് പുലർത്തുന്നു. എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകൾ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ കുറവാണ്.( എല്ലാ നാട്ടിലും, രാജ്യങ്ങളിലും, ലോകമെമ്പാടും ഇന്നും ഇത് കേൾക്കാൻ സാധിക്കും )

ഞാനും ഒരുപാട് കേട്ടിട്ടുണ്ട്!! പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്. നാണമില്ലേ!! ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ്!! അതിനപ്പുറം നമ്മൾ ഒന്നുമല്ല! "

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com