'വായിൽ തോന്നുന്നത് പറയരുത്, കുറേ ശിക്ഷിച്ചില്ലേ, ജീവിച്ചോട്ടെ'; ലിവർ അടിച്ചു പോയെന്ന വാർത്തകളിൽ ആദിത്യൻ ജയൻ

ഞാൻ ആരുടെയും ആദ്യ ഭർത്താവ് ഒന്നുമല്ല. ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല.
Adithyan Jayan
Adithyan Jayanഫെയ്സ്ബുക്ക്
Edited By:
Updated on
3 min read

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ആദിത്യൻ ജയൻ. അടുത്തിടെ ഒരു പോഡ്കാസ്റ്റിലൂടെ ആദിത്യൻ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. അഭിമുഖത്തിനേക്കാൾ കൂടുതൽ ആദിത്യന്റെ മുഖമായിരുന്നു പ്രേക്ഷകർ ശ്രദ്ധിച്ചത്. ആദിത്യന്റെ കരുവാളിച്ച മുഖമായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ‌ കാരണമായത്.

പോഡ്കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ലിവർ പ്രശ്നമാണ് ഇതിന് കാരണമെന്നും ആദിത്യൻ മദ്യപാനി ആണെന്നും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് നടൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. രണ്ട് വർഷം മുൻപേ മേക്കപ്പ് അലർജി ഉണ്ടായതാണെന്ന് ആദിത്യൻ പറയുന്നു.

എട്ട് മാസം മുൻപ് എറണാകുളത്തുള്ള ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വെച്ച് തന്റെ മീശയും താടിയും ഡൈ ചെയ്യുന്ന സമയത്ത് അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം കാരണം തന്റെ മുഖത്തു അലർജി ഉണ്ടായി. ഇതിലും മോശം അവസ്ഥയിൽ ആയിരുന്നു.

അന്ന് കുറേ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായി പല ഡോക്ടർസ് ട്രീറ്റ്മെന്റ് നടത്തി ഒന്നും അങ്ങോട്ടു ശരിയായില്ലെന്നും ആദിത്യൻ കുറിച്ചു. ഒരാളുടെ മുഖം കറുത്തൽ മുടി കൊഴിഞ്ഞാൽ അത് ഈശ്വരന്റെ ശിക്ഷ ആണെന്നും അല്ലേൽ കാൻസർ ആണ് ലിവർ പോയി എന്ന് പറയുന്നത് മോശമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ആദിത്യന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപെട്ടവർക്കു നമസ്കാരം,

രണ്ടു ദിവസം മുന്നേ ഞാൻ ചെയ്ത ഒരു ഇന്റർവ്യൂ ടെലികാസ്റ്റ് ചെയ്തിരുന്നു. സീരിയൽ നടി സ്നേഹ ആയിരുന്നു അതിഥി, ആ വിഡിയോയുടെ അടിയിൽ നിരവധി കമന്റ് വന്നു. കൂടുതലും വന്നത് എന്റെ മുഖം കറുത്ത് എന്റെ ലിവർ പോയി പിന്നെ കുറെ ശാപവാക്കുകളും ഇത് കണ്ടു കുറെ അധികം ആളുകൾ എന്നെ വിളിച്ചും മെസേജ് അയച്ചും ചോദിച്ചു. എന്തുപറ്റി എന്ന് കാരണം ഞാൻ അങ്ങനെ മദ്യപിക്കില്ല എന്ന് എന്റെ സുഹൃത്തുക്കൾക്കു നന്നയി അറിയാം, മദ്യപാനം ഒരു മോശം ശീലമൊന്നുമല്ല. മദ്യം നമ്മളെ കഴിക്കാത്തടത്തോളം കാലം ഓക്കെ.

ഇനി കാര്യം പറയാം. കുറെ കാലമായി എനിക്ക് എതിരെ പലതും വരും ഞാൻ ശ്രദ്ധിക്കാറില്ല പറയുന്നവർ പറയട്ടെ എന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്തു സംഭവിച്ചത് 2 കൊല്ലം മുന്നേ ഒരു മേക്കപ്പ് അലർജി ഉണ്ടായി അത് എന്റെ ഒപ്പം വർക്ക്‌ ചെയ്തവർക്കു എല്ലാം അറിയാം. അതൊന്നു മാറി വരുമ്പോൾ 8 മാസം മുന്നേ എറണാകുളത്തു ഉള്ള എന്റെ ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വെച്ച് എന്റെ മീശ താടി ഡൈ ചെയ്യുന്ന ടൈമിൽ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം. എന്റെ മുഖത്തു ഒരു അലർജി വന്നു ഇതിലും മോശം അവസ്ഥയിൽ ആയിരുന്നു അന്ന് കുറെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായി പല ഡോക്ടർസ് ട്രീറ്റ്മെന്റ് നടത്തി ഒന്നും അങ്ങോട്ടു ശരിയായില്ല.

പക്ഷെ ഷിപ്യാർഡിൽ ഭാഗത്തു ഉള്ള വളരെ പ്രശസ്തനായ docter സോണി വർക്കി സാറിന്റെ ട്രീറ്റ്മെന്റിൽ എനിക്ക് നല്ല മാറ്റം ഉണ്ടായി നല്ല ചൊറിച്ചൽ, പൊള്ളൽ ഒക്കെ ആയിട്ടാണ് ഞാൻ സാറിന്റെ മുന്നിൽ ചെന്നതും ആ വലിയ മനുഷ്യന്റെ കൈപുണ്യം കൊണ്ട് കുറെ അധികം ഭേതമായി ഇപ്പോൾ നല്ല മാറ്റം ഉണ്ടായി. നിങ്ങൾക്കു അന്വേഷിക്കാം സാറിന്റെ ഫോട്ടോ ഇതിന്റെ ഒപ്പം വയ്ക്കുന്നു.

പക്ഷെ അടുത്ത കാലത്തു കുറച്ചു അധികം വെയിൽ കൊള്ളുകയും സൈനെസ്സ് ഇൻഫെക്ഷൻ ഉണ്ടായപ്പോൾ മുഖത്തു അല്പം നീരും വന്നു ok അതാണ് എനിക്ക് സംഭവിച്ചത്, ഇനി ഒരാളുടെ മുഖം കറുത്തൽ മുടി കൊഴിഞ്ഞാൽ അത് ഈശ്വരന്റെ ശിക്ഷ ആണെന്നും അല്ലേൽ കാൻസർ ആണ് ലിവർ പോയി എന്ന് പറയുന്നത് മോശമല്ലേ ഈ വാർത്ത ഇടുന്നവർക്കു ഒന്ന് എന്നോട് ചോദിക്കാമല്ലോ സുഹൃത്തുക്കളെ,

ഒരാൾക്ക് ഒരു ആപത്തു വന്നാൽ അയ്യോ ഈശ്വര എന്ന് വിളിക്കുന്നവരാണ് നമ്മൾ മലയാളികൾ നല്ല മനുഷ്യർ, പിന്നെ 5 കുടുംബം മാറി 2 ആക്കി ഇളവ് തന്നവർക്കു നന്ദി. ഇവിടെ 4 കല്യാണം കഴിക്കുന്നവർ ഇന്നും മണ്ഡപം ബുക്ക്‌ ചെയ്തു ആട്ടവും പാട്ടുമായി യൂട്യൂബ്ഴ്സിനെ വിളിച്ചു വരുത്തി അടിച്ചു പൊളിക്കുന്നു. ആഘോഷിക്കുന്നു.

60 വയസ്സിലും പ്രണയിക്കുന്നവർ ഉള്ളകാലത്തു ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുവാന് ഒരു പരാതിയുമില്ലാതെ, ഞാൻ ഒരു വർക്ക്‌ ചെയ്താൽ ഞാൻ ഒരാളോട് മിണ്ടിയാൽ ഒരു ഫോട്ടോ ഇട്ടാൽ ഉടൻ വന്നു പഴയ കഥകൾ പറയുന്നു. എന്തിനു അത് കഴിഞ്ഞു അവർ അവരുടെ വഴിക്കു ജീവിക്കുന്നു. ഞാൻ എന്റെ വഴിക്കും. പിന്നെ ഞാൻ ആരുടെയും ആദ്യ ഭർത്താവ് ഒന്നുമല്ല. ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല.

അതൊക്കെ ഓർത്തു വേണം എന്നെ ഇങ്ങനെ ഉപദ്രവിക്കാൻ, എന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ല എന്ന് പറയുന്നവരോട് ഞാൻ ഒപ്പം ഉള്ളപ്പോ, രണ്ടു കുട്ടികളെയും അതായതു എന്റെ മോനെയും വേറെ ഒരാളുടെ കുഞ്ഞിനേയും നന്നയി നോക്കിയ ഒരാളാണ്. ഇന്ന് ഞാൻ മാറി നിൽക്കുമ്പോഴും ഞാൻ എന്നെ കൊണ്ട് ആവും വിധം എന്റെ കുഞ്ഞിനെ വേണ്ടത് ചെയ്യുന്നു. അത് പറയേണ്ടത് ആ കുഞ്ഞിന്റെ അമ്മയാണ് ആർക്കെങ്കിലും അറിയണമെങ്കിൽ ചവറ കോടതിയിൽ ചെന്നാൽ അറിയാം. വായിൽ തോന്നുന്നത് പറയരുത് ആരും,

പിന്നെ എന്റെ ഈ അവസ്ഥ ഇൻഡസ്ടറി ഉള്ളവർക്കു അറിയാം. ഈ അവസ്ഥയിൽ 5 സീരിയൽ ഞാൻ ചെയ്തു. ഇന്ന് സീരിയൽ ഇൻഡസ്ടറിയിൽ ഏറ്റവും തിരക്കുള്ള ഡയറക്ടർ ഷിജു അരൂർ സംവിധാനം ചെയ്യുന്ന സീരിയലിൽ ഞാൻ ഏറ്റവും പ്രധാനപെട്ട വേഷം ചെയ്യുന്നു ഈശ്വരൻ അനുഗ്രഹിച്ചാൽ അത് ഉടൻ ടെലികാസ്റ് ചെയ്യും. സിതാര എന്നാണ് പേര് കിടക്കട്ടെ ഒരു പരസ്യം,

ഞാൻ ഒരു ജോലി ചെയ്യാൻ സമ്മതിക്കു. ആരോടും പരാതി ഇല്ല. ആരോടും ദേഷ്യമില്ല. എനിക്ക് ജീവിക്കണ്ടേ ഞാൻ ഒന്ന് ജോലി ചെയ്യട്ടെ. ഈ പോസ്റ്റ്‌ ഞാൻ ഇടാൻ കാരണം ചിലർ വിചാരിക്കും ഇനി ഇവന്റെ കരൾ വല്ലതും പോയോ എന്ന് ചിലർ എന്നെ വിളിച്ചു സംസാരിച്ചു സന്തോഷം തോന്നി മെസ്സേജ് അയിച്ചു സന്തോഷം തോന്നി, ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകും എന്ന് ചിന്തിക്കുവാന് അതിന്റെ ഇടയിൽ എങ്ങനെ ഇവന് ഇട്ടു പണി കൊടുക്കാമെന്നു ചിന്തിക്കുന്നവർ വേറെയും. ദയവു ചെയ്തു ഉപദ്രവിക്കാതെ വിടു എന്നെ,

പിന്നെ ഒരു സന്തോഷം ഞാൻ ഏറ്റവും സഹായിച്ചവരും സ്നേഹിച്ചവരും എന്നെ ഓർക്കുന്നില്ല. എന്നെ ചീത്ത വിളിക്കാൻ എങ്കിലും കുറച്ചു അധികം ആളുകൾ ഓർക്കുന്നല്ലോ. പിന്നെ ഇനി എന്നോട് സ്നേഹം ഉണ്ടെന്ന് കാണിക്കാൻ ചിലർ എന്നെ അറിയാത്തവർ അല്ല.

എന്നെ നന്നയി അറിയുന്നവർ എന്റെ ഈ അവസ്ഥ എന്ത് കൊണ്ട് ഉണ്ടായി എന്ന് അറിയുന്നവർ കാണുന്ന ലിങ്കുകൾ ആയിക്കുന്നുണ്ട്. വേണ്ട കേട്ടല്ലോ അത് സ്നേഹം കൊണ്ടല്ല എന്ന് നന്നയി എനിക്ക് അറിയാം. അങ്ങനെ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവർക്കു കമന്റ്‌ ചെയ്യാം. ഞങ്ങൾക്ക് അറിയാം ഇതായിരുന്നു കാരണം അത് പറയാത്ത ഒരു വ്യക്തികളും വിളിക്കണ്ട പ്രതേകിച്ചു ചില താരങ്ങൾ വേണ്ട കേട്ടോ.

Adithyan Jayan
'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

പിന്നെ മുറിഞ്ഞവനെ അറിയൂ മുറിവിന്റെ വേദന. അത് എഴുതി വിടുന്നവന് അറിയില്ല നിങ്ങൾ ഉണ്ടാക്കുന്ന കഥകളിൽ എന്നെ കഥാപാത്രം ആക്കരുത്. എന്റെ ഓരോ നഷ്ടവും നിങ്ങൾ വാർത്ത ചെയ്യുന്നവർക്കും ലാഭം ആയിരുന്നു.

Adithyan Jayan
ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്- വിഡിയോ

പിന്നെ ഇപ്പോഴും എന്റെ ചങ്കിന് ഒരു കുഴപ്പവുമില്ല അതിനു ഇപ്പോഴും നല്ല ഉറപ്പാണ്. പിന്നെ ഇത് കുറെ ആളുകൾ കോണ്ടെന്റ് ആക്കും വിരോധമില്ല. കുറെ അധികം കമന്റ്‌ ചെയ്യും വിരോധമില്ല വായിൽ തോന്നുന്നത് എല്ലാം പറയും എനിക്ക് പരാതിയുമില്ല. എന്റെ ശരീരത്തു ഏൽക്കാത്ത ഒന്നും ഇപ്പോൾ പ്രതികരിക്കാറില്ല, പ്ലീസ് കുറേ ശിക്ഷിച്ചില്ലേ ജീവിച്ചോട്ടെ. അപേക്ഷയാണ്

Summary

Adithyan Jayan talks about his face issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com