'ആദിത്യയും ശ്വേതയും പത്ത് വര്‍ഷമായി ലിവ് ഇന്‍ റിലേഷനില്‍, എനിക്ക് അറിയില്ലായിരുന്നു'; ഉദിത് നാരായണ്‍

'ആദിത്യയും ശ്വേതയും പത്ത് വര്‍ഷമായി ലിവ് ഇന്‍ റിലേഷനില്‍, എനിക്ക് അറിയില്ലായിരുന്നു'; ഉദിത് നാരായണ്‍

തന്റെ പ്രണയിനി ശ്വേത അഗര്‍വാളിനെയാണ് ആദിത്യ വിവാഹം ചെയ്തത്
Published on

ഴിഞ്ഞ ദിവസമാണ് ഗായകന്‍ ഉദിത് നാരായണിന്റെ മകന്‍ ആദിത്യ നാരായണ്‍ വിവാഹിതനായത്. തന്റെ പ്രണയിനി ശ്വേത അഗര്‍വാളിനെയാണ് ആദിത്യ വിവാഹം ചെയ്തത്. വലിയ ആഘോഷമാക്കിയ വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇരുവരുടേയും ബന്ധത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ഉദിത് നാരായണ്‍.  ശ്വേതയും ആദിത്യയും പത്ത് വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

കോവിഡ് മഹാമാരി കഴിഞ്ഞ് വലിയ രീതിയില്‍ മകന്റെ വിവാഹം നടത്താനാണ് താന്‍ ചിന്തിച്ചിരുന്നതെന്നും എന്നാല്‍ ആദിത്യയുടേയും ശ്വേതയുടേയും താല്‍പ്പര്യപ്രകാരമാണ് വേഗം നടത്തിയത് എന്നും അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്ക് ഒരു മകന്‍ മാത്രമാണ്. കുറച്ചുകൂടി ആർഭാടത്തില്‍ വിവാഹം നടത്തണമമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ കോവിഡ് ആ സന്തോഷം തട്ടിയെടുത്തു. ഈ മഹാമാരി അവസാനിക്കുന്നതുവരെ മകന്‍ കാത്തിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ശ്വേതയുടെ വീട്ടുകാര്‍ക്കും ആദിത്യയ്ക്കും വിവാഹം ഇപ്പോള്‍ നടത്തണമെന്നായിരുന്നു. എന്റെ മകനും ശ്വേതയും പത്ത് വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. അവരുടെ ബന്ധം ഔദ്യോഗികമാക്കാനുള്ള സമയം ഇതായിരുന്നിരിക്കണം.- ഉദിത് നാരായണ്‍ പറഞ്ഞു. 

ശ്വേതയെ തനിക്ക് വര്‍ഷങ്ങളായി അറിയാമായിരുന്നെന്നും എന്നാല്‍ ആദിത്യയുടെ സുഹൃത്തു മാത്രമാണെന്നാണ് ചിന്തിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം ആദിത്യയാണ് തനിക്ക് ശ്വേതയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞത്. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തരുത് എന്നാണ് താന്‍ ആദിത്യയോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ അറിയപ്പെടുന്ന ഗായകനാണ് ആദിത്യ. ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ വച്ചായിരുന്നു വിവാഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com