'പത്രങ്ങളിലെല്ലാം വാര്‍ത്ത, ആ ഒറ്റക്കാരണം കൊണ്ട് ഹിറ്റായി, പക്ഷെ മോശം സിനിമ'; അടൂര്‍ പറഞ്ഞ ചിത്രം ഏത്?

'500 കോടി ബജറ്റ് കാഴ്ചക്കാരെ പറ്റിക്കാന്‍ ഊതിപ്പെരുപ്പിക്കുന്നത്‌'
Adoor Gopalakrishnan
Adoor Gopalakrishnanഇന്‍സ്റ്റഗ്രാം
Updated on
1 min read

കോടികള്‍ മുടക്കിയൊരുക്കുന്ന സിനിമകള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍. 500 കോടി മുടക്കിയെന്ന് പറയുന്നത് പലപ്പോഴും ഊതിപ്പെരുപ്പിച്ച കണക്കോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കുപയോഗിച്ചതോ ആയിരിക്കുമെന്നാണ് അടൂര്‍ പറയുന്നത്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

Adoor Gopalakrishnan
'അമ്മ' തെരഞ്ഞെടുപ്പ്; മത്സരംഗത്ത് 74 പേര്‍; പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം; ജോയ് മാത്യുവിന്റെ പത്രിക തള്ളി

സമീപകാലത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചും അടൂര്‍ പരാമര്‍ശിക്കുന്നുണ്ട്. പത്രങ്ങളിലെല്ലാം ഫ്രണ്ട് പേജില്‍ തന്നെ വാര്‍ത്ത വന്നതിനാലാണ് ആ സിനിമ എല്ലാവരും കണ്ടതെന്നും പക്ഷെ മോശം സിനിമയായിരുന്നുവെന്നുമാണ് അടൂര്‍ പറഞ്ഞത്. സിനിമയുടെ പേര് പറയാന്‍ അടൂര്‍ കൂട്ടാക്കിയിട്ടില്ല.

Adoor Gopalakrishnan
'കോളജിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട സിനിമയാണ് ബാഷ; ആ രം​ഗം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി'

''ഭേദപ്പെട്ടൊരു സിനിമയും ആളുകള്‍ കാണുന്നില്ല. ഭേദപ്പെട്ടതാണെന്നുണ്ടെങ്കില്‍ അത് കാണാനുള്ളതല്ല എന്നതാണ് അര്‍ത്ഥമായി എടുത്തിട്ടുള്ളത്. പക്ഷെ ഏറ്റവും വഷളായ സിനിമ ഇറങ്ങുന്ന ദിവസം, അത് വെളുപ്പാന്‍ കാലത്താണെങ്കിലും ആളുകള്‍ പോയിരുന്ന് കാണുന്നുണ്ട്. പ്രത്യേകിച്ച് ആദ്യമൊരു പരസ്യം വരണം. അഞ്ഞൂറ് കോടി രൂപ മുടക്കിയതാണെന്ന്. അഞ്ഞൂറു കോടി മുടക്കിയതാണെങ്കില്‍ കേമമായിരിക്കും എന്നാണ് ഓഡിയന്‍സ് വിചാരിക്കുന്നത്.'' അടൂര്‍ പറയുന്നു.

''ശരിക്കും പറഞ്ഞാല്‍ ഈ അഞ്ഞൂറ് കോടിയും വേണ്ടാത്ത കാര്യങ്ങള്‍ക്ക് ചെലവാക്കിയതോ കാഴ്ചക്കാരായ നമ്മളെ പറ്റിക്കാന്‍ ഊതി പെരുപ്പിച്ചതോ ആകാം. അല്ലെങ്കില്‍ അതനുസരിച്ച് അവര്‍ ടാക്‌സ് കൊടുക്കണമല്ലോ? അത് കൊടുക്കുന്നില്ല'' എന്നാണ് അടൂര്‍ പറയുന്നത്.

''ഈയ്യടുത്തിറങ്ങിയൊരു പടമുണ്ട്. പേര് പറയുന്നില്ല. പത്രങ്ങളില്‍ പോലും അതിന് പരസ്യമില്ലായിരുന്നു. കാരണം എല്ലാ പത്രങ്ങളിലും ഫ്രണ്ട് പേജില്‍ ആ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് ആ പടം ഓടി. വലിയ കളക്ഷനും കിട്ടി. കണ്ടില്ലെങ്കില്‍ മോശമാണെന്ന അവസ്ഥയായിരുന്നു. പക്ഷെ കണ്ടിട്ട് ഒരാള്‍ പോലും കൊള്ളാമെന്ന് പറഞ്ഞിട്ടില്ല'' എന്നും അടൂര്‍ പറയുന്നുണ്ട്.

Summary

Adoor Gopalakrishnan lashes out against big budget movie. takes indirect dig at a recent hit movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com