'കോളജിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട സിനിമയാണ് ബാഷ; ആ രം​ഗം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി'

കോളജ് ക്ലാസ് കട്ട് ചെയ്ത് ഞാൻ പോയി കണ്ട ആദ്യ തമിഴ് ചിത്രം രജനി സാർ അഭിനയിച്ച 'ബാഷ' ആയിരുന്നു.
Fahadh Faasil, Baasha
ഫഹദ് ഫാസിൽ, ബാഷ (Fahadh Faasil)ഫെയ്സ്ബുക്ക്
Updated on
1 min read

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോൾ നടൻ ഫഹദ് ഫാസിൽ. മാമന്നന് ശേഷം വടിവേലുവിനൊപ്പം ഫ​ഹദ് എത്തുന്ന ചിത്രമാണ് മാരീസൻ. ജൂലൈ 25ന് ചിത്രം തിയറ്ററുകളിലെത്തും. ഒരു റോ‍ഡ് ത്രില്ലർ മൂവി ആയിട്ടാണ് മാരീസൻ ഒരുങ്ങുന്നത്.

ഇപ്പോഴിതാ രജനികാന്തിന്റെ ബാഷ കാണാനായി കോളജിൽ നിന്ന് ക്ലാസ് കട്ട് ചെയ്ത് പോയ സംഭവം ഓർത്തെടുക്കുകയാണ് ഫഹദ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ ഓർത്തെടുത്തത്.

"കോളജ് ക്ലാസ് കട്ട് ചെയ്ത് ഞാൻ പോയി കണ്ട ആദ്യ തമിഴ് ചിത്രം രജനി സാർ അഭിനയിച്ച 'ബാഷ' ആയിരുന്നു. വളരെ മനോഹരമായാണ് ചിത്രത്തിലെ ഓരോ ​രം​ഗവും ചിത്രീകരിച്ചിരിക്കുന്നത്. അതിൽ സഹോദരിക്ക് കോളജ് പ്രവേശനം ലഭിക്കുന്ന രംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു," ഫഹദ് ഫാസിൽ പറഞ്ഞു. ആ രം​ഗത്തിൽ "അഡ്മിഷൻ കിട്ടി" എന്ന് അദ്ദേഹം പറയും.

Fahadh Faasil, Baasha
'ബാഴ്‌സലോണയില്‍ ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം'; ഫഹദിന്റെ റിട്ടയര്‍മെന്റ് പ്ലാനില്‍ മാറ്റമില്ല; പക്ഷെ ഒരു കണ്ടീഷനുണ്ട്!

സഹോദരി അദ്ദേഹത്തോട് തിരിച്ച് ചോദിക്കുമ്പോൾ "ഞാൻ സത്യം പറഞ്ഞു" എന്ന് രജനി സാർ ഒരു ക്ലോസ്-അപ്പ് ഷോട്ടിൽ പറയുന്നുണ്ട്. അത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം പ്രേക്ഷകരോട് സംസാരിക്കുന്നത് പോലെ പെരുമാറിയ രീതി എന്നെ അത്ഭുതപ്പെടുത്തി". - ഫഹദ് വ്യക്തമാക്കി.

Fahadh Faasil, Baasha
'വിക്രം രജനി സാർ ചെയ്യേണ്ടതല്ല, കൂലി കമൽ സാറും'; സ്ഥിരം പരിപാടികൾ കൂലിയിൽ ഇല്ലെന്ന് ലോകേഷ്

കോയമ്പത്തൂരിലുള്ള തമിഴ് സുഹൃത്തുക്കളിലൂടെയാണ് താൻ തമിഴ് പഠിച്ചതെന്നും നിരവധി തമിഴ് സിനിമകൾ കണ്ടിട്ടുണ്ടെന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു. രജനികാന്തിനൊപ്പം വേട്ടയ്യൻ എന്ന ചിത്രത്തിലും ഫഹദ് അഭിനയിച്ചിരുന്നു. ചിത്രത്തിലെ പാട്രിക് എന്ന ഫഹദിന്റെ കഥാപാത്രത്തിന് വൻ സ്വീകാര്യതയും ലഭിച്ചിരുന്നു.

Summary

Mareesan Release: Actor Fahadh Faasil recalls the first Tamil movie he watched in theaters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com