

തന്റെ പുതിയ ചിത്രം കൂലിയുടെ പ്രൊമോഷൻ പരിപാടികളിലാണിപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിനൊപ്പം വൻ താരനിരയാണ് കൂലിയിൽ അണിനിരക്കുന്നത്. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയവരും കൂലിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇപ്പോഴിതാ തന്റെ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് സിനിമയിലെ ഫ്ലാഷ്ബാക്ക് എന്ന് പറയുകയാണ് ലോകേഷ്. ഈ ഫ്ലാഷ്ബാക്ക് വിഷ്വൽ അല്ലെങ്കിൽ വോക്കൽ ആയിരിക്കും എന്നാണ് ലോകേഷ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
ഇതിന് പിന്നാലെ, ചിത്രം ഇനി ഫീൽ ഗുഡ് വൈബ് ആകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 'കഥയുടെ ആവശ്യപ്രകാരം കൂലിക്ക് വേണ്ടി പുതിയൊരു ഫ്ലാഷ്ബാക്ക് ഞാൻ പരീക്ഷിച്ചു. അത് എന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് വിഷ്വൽ അല്ലെങ്കിൽ വോക്കൽ ആയിരിക്കും. റിലീസ് തീയതി സമ്മർദ്ദമില്ലാതെ ഞാൻ ആദ്യം പ്രവർത്തിച്ച സിനിമ കൂലി ആയിരുന്നു.
കാരണം ഈ സിനിമയുടെ റിലീസ് ഓഗസ്റ്റ് 14 ന് എന്നത് തീരുമാനിച്ചത് ഞാനാണ്. കാരണം മറ്റു ചിത്രങ്ങളിൽ ഒരു റിലീസ് ഡേറ്റ് ആദ്യമേ കണ്ടെത്തിയിരിക്കും. അതിലേക്ക് എത്തിക്കാൻ ഞാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇതിൽ അതൊന്നും ഉണ്ടായിരുന്നില്ല,' ലോകേഷ് പറഞ്ഞു.
"വിക്രം രജനി സാർ ചെയ്യേണ്ടതല്ല; അതുപോലെ, 'കൂലി' കമൽ സാർ ചെയ്യേണ്ടതല്ല. കാരണം ഈ കഥകൾ അവർക്കു വേണ്ടി എഴുതിയതാണ്. ഒരു നിധി പോലെ ഇതിൽ മറ്റാരെയും ഉൾപ്പെടുത്തുന്നത് ന്യായമല്ല. - ലോകേഷ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു. കൂലിയുടെ റിലീസിനായി ആകാംക്ഷപൂര്‍വം കാത്തിരിക്കുകയാണ് ആരാധകര്‍.
സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates