'40 കാരന് 20 കാരി നായിക; ആന്‍മരിയ കൊച്ചിനെ ഇങ്ങനെ കാണാന്‍ വയ്യ'; 'ധുരന്ദര്‍' ട്രെയ്‌ലര്‍ ലോഞ്ചില്‍ ഗ്ലാമറസായി സാറ

വന്‍നിര നിരയുമായാണ് ധുരന്ദര്‍ എത്തുന്നത്.
Sara Arjun with Ranveer Singh
Sara Arjun with Ranveer Singhഎക്സ്
Updated on
1 min read

ഒരിടവേളയ്ക്ക് ശേഷം രണ്‍വീര്‍ സിങ് തിരികെ വരുന്ന ചിത്രമാണ് ധുരന്ദര്‍. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. വന്‍ താരനിര അണിനിരക്കുന്ന, മാസ് ആക്ഷന്‍ ചിത്രമായിരിക്കും ധുരന്ദര്‍ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രണ്‍വീറിന്റെ ഇതുവരെ കാണാത്ത ഭാവത്തിലെത്തുന്ന സിനിമ വയലന്‍സും രക്തരൂക്ഷിതവുമായ രംഗങ്ങളാല്‍ സമ്പന്നമാണ്.

Sara Arjun with Ranveer Singh
അടൂരും മമ്മൂട്ടിയും വീണ്ടും വരുന്നു; സിനിമയാകുന്നത് ക്ലാസിക് നോവല്‍?

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായ സാറ അര്‍ജുന്‍ ധുരന്ദറിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ്. ബാലതാരമായ സാറയുടെ നായികയായുള്ള തുടക്കമാണ് ധുരന്ദര്‍. അതേസമയം 40 കാരന്‍ രണ്‍വീറിന്റെ നായികയായി 20 കാരി സാറ അഭിനയിക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. പൊതുവെ തെന്നിന്ത്യന്‍ സിനിമയെയാണ് ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ ബോളിവുഡും ഒട്ടും മോശമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Sara Arjun with Ranveer Singh
'കണ്ടിരിക്കാൻ തന്നെ അസ്വസ്ഥത തോന്നുന്നു, ബാലയ്യയ്ക്ക് സംയുക്ത ചേരില്ല'; 'അഖണ്ഡ 2' വിലെ ​ഗാനത്തിന് വിമർശനം

നായകന്റെ പകുതി പ്രായമുള്ള നായികയെ കൊണ്ടു വരുന്ന ശീലം ഇന്നും തുടരുന്നുവെന്നത് സങ്കടകരമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രണ്‍വീറും സാറയും തമ്മില്‍ നായകന്‍-നായിക കെമിസ്ട്രി ഇല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇത്രയും നാള്‍ ബാലതാരമായി കണ്ട സാറയുടെ നായികയായുള്ള മേക്കോവര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും വൈറലായി മാറുകയാണ്.

വിക്രമിനൊപ്പം അഭിനയിച്ച ദൈവത്തിരുമകളിലൂടെയാണ് താരമാകുന്നത്. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കും പ്രിയങ്കരിയാകുന്നത്. പൊന്നിയന്‍ സെല്‍വനില്‍ ഐശ്വര്യ റായിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാറയായിരുന്നു.

അതേസമയം വന്‍നിര നിരയുമായാണ് ധുരന്ദര്‍ എത്തുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, ആര്‍ മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയുടെ സംവിധാനം ആദിത്യ ധര്‍ ആണ്. ഉറിയ്ക്ക് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന സിനിമയാണ് ധുരന്ദര്‍. ഡിസംബര്‍ അഞ്ചിനാണ് സിനിമയുടെ റിലീസ്.

Summary

Age gap between Ranveer Singh and Sara Arjun gets social media talking. Her look from Dhurandhar trailer launch goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com