

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തവരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ് ഈ കുടുംബം ഇന്ന്. നടി അഹാന കൃഷ്ണയ്ക്കും സഹോദരിമാരായ ദിയ കൃഷ്ണയ്ക്കും ഇഷാനി കൃഷ്ണയ്ക്കും ഹന്‍സിക കൃഷ്ണയ്ക്കും ഒരുപാട് ഫോളോവേഴ്‌സുണ്ട് സോഷ്യല്‍ മീഡിയയില്‍. മക്കളെപ്പോലെ അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയ ലോകത്തെ താരമാണ്.
അഹാനയുടേയും സഹോദരിമാരുടേയും വ്‌ളോഗുകളും റീലുകളുമെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകുന്നത്. സിനിമയില്‍ അഭിനയിക്കാതെ തന്നെ വലിയ ആരാധകക്കൂട്ടത്തെ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈയ്യടുത്ത് ദിയ കൃഷ്ണയുടെ പ്രസവം ചിത്രീകരിച്ച വ്‌ളോഗ് വലിയ ഹിറ്റാവുകയും സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഇപ്പോഴിതാ പുതിയൊരു ബിസിനസ് ലോകത്തേക്ക് ചുവടുവെക്കുകയാണ് അഹാനയും സഹോദരിമാരും. 'സിയാഹ് ബൈ അഹാദിഷിക' എന്ന പേരില്‍ പുതിയ ക്ലോത്തിങ് ബ്രാന്‍ഡ് ആരംഭിച്ചിരിക്കുകയാണ് കൃഷ്ണ സിസ്‌റ്റേഴ്‌സ്. ബ്രാന്റിന്റെ സൈറ്റും ലോഞ്ച് ചെയ്യുകയും സോഷ്യല്‍ മീഡിയ പേജ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സൈറ്റും പേജുമൊക്കെ നിമിഷങ്ങള്‍ക്കകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്.
തങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്വയം തെരഞ്ഞെടുത്ത സാരികളും മറ്റുമാണ് തങ്ങളുടെ ബ്രാന്റില്‍ വില്‍ക്കപ്പെടുകയെന്നാണ് താരങ്ങള്‍ അറിയിക്കുന്നത്. അമ്മയും മക്കളും തങ്ങളുടെ ബ്രാന്റിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങളും ആരാധകരുടെ ഇഷ്ടം നേടുന്നുണ്ട്. എന്നാല്‍ ഇതിനിടെ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. സാരികളുടെ വിലയാണ് പലരുടേയും വിമര്‍ശനത്തിന് കാരണം.
'നിങ്ങള്‍ ഒരുപാട് ചിന്തിച്ചായിരിക്കും ബിസിനസിലേക്ക് ഇറങ്ങിയത്. നല്ല ഭംഗിയുള്ള ഡിസൈനുകളുമാണ്. പക്ഷെ അവയുടെ വില നോക്കൂ. നിങ്ങള്‍ പണക്കാര്‍ക്ക് വേണ്ടിയാണ് ഇതൊരുക്കിയതെന്ന് തോന്നുന്നു. മിഡില്‍ ക്ലാസുകാരാണ് നിങ്ങള്‍ക്ക് വ്യൂസും ലൈക്കും ഷെയറും തരുന്നത്. എന്നിട്ടും നിങ്ങളുടെ പ്രൊഡക്ടുകള്‍ ഞങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുന്നതാണ്'' എന്നാണ് ഒരു കമന്റ്.
'സാരിയെല്ലാം പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുന്ന വില ആണ്. 13 കെയും 14 കെയും ഒക്കെയാണ്. സാധാരണക്കാര്‍ ഇവരുടെ വീഡിയോ കണ്ട് സഹായിക്കും, ഇത്രയും നാള്‍ പിന്തുണച്ച സാധാരണക്കാര്‍ക്ക് എന്ത് ഗുണമാണുള്ളത്?, സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത വിലയാണിട്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വില 6499 രൂപയാണ്. ഈ ബ്രാന്റില്‍ നിന്നും എങ്ങനെ സാരി വാങ്ങിക്കും? ഇതൊക്കെ പണക്കാര്‍ക്ക് പറ്റും' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
