'പാവം മുത്തശ്ശന്‍, നേരത്തെ ഒരു ഫോട്ടോ പോലുമില്ല, മരിച്ച ശേഷം ഫോട്ടോയിടുന്നത് ലജ്ജാകരം'; മറുപടി നല്‍കി അഹാന

അപ്പൂപ്പനെക്കുറിച്ചുള്ള അഹാനയുടെ കുറിപ്പ് ആരാധകരുടെ മനസിലും നോവാവുകയാണ്
Ahaana Krishna
Ahaana Krishna
Updated on
1 min read

അപ്പൂപ്പന്റെ വിയോഗത്തില്‍ വികാരഭരിതയായി അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അഹാന അപ്പൂപ്പനുമായുള്ള ഓര്‍മകള്‍ പങ്കുവച്ചു. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായെത്തി. ഇതിലൊരു കമന്റിന് അഹാന നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

Ahaana Krishna
'കഥ അറിയാൻ ലോക 3 വരെ കാത്തിരിക്കണം; കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ'

രജിത പയസ് എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്റിനാണ് അഹാന മറുപടി നല്‍കിയത്. 'പാവം മുത്തശ്ശന്‍. നേരത്തെ ആരും ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ മരിച്ചതിന് ശേഷം ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ലജ്ജാകരമാണ്' എന്നായിരുന്നു. പിന്നാലെ മറുപടിയുമായി അഹാനയെത്തി.

Ahaana Krishna
'ഇനി ഞാന്‍ ആരെ അപ്പൂപ്പാ എന്ന് വിളിക്കും? വര്‍ഷങ്ങളായി അപ്പൂപ്പനെ നഷ്ടപ്പെടുമോ എന്ന പേടിയിലായിരുന്നു'; ഹൃദയം നുറങ്ങി അഹാന

വ്യാജനല്ലാത്ത, യഥാര്‍ത്ഥ പ്രൊഫൈലില്‍ നിന്നും ഇത്തരം വില കുറഞ്ഞ കമന്റുകള്‍ കാണുന്നത് ഇന്ററസ്റ്റിംഗ് ആണെന്ന് പറഞ്ഞാണ് അഹാന മറുപടി നല്‍കുന്നത്. തനിക്ക് വേണമെങ്കലില്‍ ആ കമന്റ് അവഗണിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ആകാം. എന്നാല്‍ നിങ്ങളെപ്പോലെ ദയനീയ ചിന്താഗതിയുള്ള ഒരാള്‍ക്ക് ശ്രദ്ധ നേടാന്‍ അത് സഹായിക്കുമെന്നും അഹാന പറയുന്നു.

''നിങ്ങളുടെ തലയില്‍ നിന്ന് വിഷം തുപ്പുന്നതിന് മുമ്പ് ഒരു റിസര്‍ച്ച് വേണം. നിങ്ങളുടെ കുടുംബപ്പേര് വ്യക്തമായി വായിച്ച് അത് ദൈനംദിന ജീവിതശൈലിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്ക്. പ്രിയപ്പെട്ടവര്‍ ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെ ആഘോഷിക്കണം എന്നതിനെക്കുറിച്ചുള്ള നുറുങ്ങു വഴികള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍, കുറച്ച് സമയം എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുമായി സമയം ചെലവഴിച്ചാല്‍ മതി' എന്നാണ് അഹാന പറയുന്നത്.

നടിയുടെ മറുപടിയ്ക്ക് പിന്നാലെ യുവതി കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ അഹാന തന്നെ കമന്റ് പങ്കുവെച്ചു. തന്റെ മറുപടിയ്ക്ക് ശേഷം കമന്റ് ഡിലീറ്റാക്കി ഓടിപ്പോയെന്നാണ് അഹാന പറഞ്ഞത്. അതേസമയം അപ്പൂപ്പനെക്കുറിച്ചുള്ള അഹാനയുടെ കുറിപ്പ് ആരാധകരുടെ മനസിലും നോവാവുകയാണ്. ഇനി ആരെ ഞാന്‍ അപ്പൂപ്പന്‍ എന്ന് വിളിക്കുമെന്നാണ് അഹാന ചോദിക്കുന്നത്.

Summary

Ahaana Krishna gives reply to a comment insulting her for posting photos of late grand father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com