'അപ്പൂപ്പന്റെ മരണവും കണ്ടന്റാക്കും, നാണംകെട്ടവര്‍'; അധിക്ഷേപിച്ചയാള്‍ക്ക് അഹാനയുടെ മറുപടി; ഒപ്പം ചേര്‍ന്ന് ആരാധകരും

മോശം കമന്റിട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയും മറുപടി നല്‍കുന്നുണ്ട്.
Ahaana Krishna, Sindhu Krishna
Ahaana Krishna, Sindhu Krishna
Updated on
1 min read

പിതാവ് എസ് രംഗനാഥന്റെ വിയോഗത്തിന്റെ വേദനയിലൂടെ കടന്നു പോവുകയാണ് സിന്ധു കൃഷ്ണ. കൊച്ചുമക്കളും അപ്പൂപ്പന്റെ ഓര്‍മകള്‍ പങ്കുവച്ചിരുന്നു. ഇതിനിടെ തങ്ങളെ അപമാനിക്കാനും വേദനിപ്പിക്കാനും ശ്രമിച്ചൊരാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഹാന.

Ahaana Krishna, Sindhu Krishna
'അപ്പൂപ്പനും നിന്നെപ്പോലെ സഹായം വേണം, നടക്കാന്‍ വയ്യെടാ'; ഉള്ള് പൊള്ളി സിന്ധുവും ദിയയും; നോവായി വിഡിയോ

സിന്ധു കൃഷ്ണ പങ്കുവച്ച രംഗനാഥന്റെ വിഡിയോയ്ക്ക് താഴെയാണ് ഒരാള്‍ കമന്റുമായെത്തിയത്. അപ്പൂപ്പന്റെ മരണവും വിഡിയോയ്ക്കുള്ള കണ്ടന്റാക്കി മാറ്റുമെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് അഹാന മറുപടി നല്‍കിയത്.

Ahaana Krishna, Sindhu Krishna
'ഏത് കാര്യവും നല്ലതിനും ചീത്തയ്ക്കും ഉപയോ​ഗിക്കാം; എഐ ദുരുപയോ​ഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും'

'വിഡിയോ ഉണ്ടാക്കാനുള്ള കണ്ടന്റ് കിട്ടി. നാണമില്ലാത്ത നിങ്ങള്‍ പപ്പ മരിച്ചു പോയെന്ന് പറഞ്ഞ് 56 മില്യണ്‍ വ്യൂസ് നേടും. അടുത്തയാള്‍ അപ്പൂപ്പന്റെ ഗ്ലിംപ്‌സ് എന്ന് പറഞ്ഞും വിഡിയോ ഇടും. അതിനും കിട്ടും ഒരു മില്യണ്‍ വ്യു' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ അഹാന മറുപടിയുമായെത്തുകയായിരുന്നു.

''ഞാന്‍ നിങ്ങളോട് നരകത്തില്‍ പോകൂവെന്ന് പറയില്ല. കാരണം ആളെ ചേര്‍ക്കുന്നതില്‍ നരകത്തില്‍ പോലും ഒരു മിനിമം ക്വാളിറ്റി നോക്കുന്നുണ്ടാകും'' എന്നായിരുന്നു അഹാനയുടെ മറുപടി. അഹാനയ്ക്ക് പിന്തുണയുമായി ധാരാളം പേരെത്തിയിട്ടുണ്ട്. മോശം കമന്റിട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയും മറുപടി നല്‍കുന്നുണ്ട്.

ദിയയുടെ മകന്‍ ഓമിയെ മടിയിലിരുത്തി കളിപ്പിക്കുന്ന രംഗനാഥന്റെ വിഡിയോയാണ് സിന്ധു പങ്കുവച്ചിരിക്കുന്നത്. ഡാഡി എന്ന് എഴുതി ഹൃദയത്തിന്റെ ഇമോജിയോടൊപ്പമാണ് സിന്ധു വിഡിയോ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വിഡിയോ ആരാധകരുടേയും ഉള്ള് കലക്കുകയാണ്.

'അപ്പൂപ്പന് നിന്നെപ്പോലെ ആരുടെയെങ്കിലും സഹായം വേണം. അപ്പൂപ്പന് നടക്കാന്‍ വയ്യ' എന്ന് ഓമിയോട് രംഗനാഥന്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം

Summary

Ahaana Krishna gives reply to a comment insulting her family. Sindhu Krishna posted a video of her late father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com