'ഏത് കാര്യവും നല്ലതിനും ചീത്തയ്ക്കും ഉപയോ​ഗിക്കാം; എഐ ദുരുപയോ​ഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും'

ഒരുപാട് ആളുകൾ എഐ ഉപയോ​ഗിച്ച് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.
Tovino Thomas
Tovino Thomasവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

എഐ ഉപയോ​ഗിച്ച് താരങ്ങളുടെ വിഡിയോകളും ഫോട്ടോകളുമൊക്കെ ആരാധകർ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഇത്തരം എഐ വിഡിയോകൾ സോഷ്യൽ മീ‍ഡിയയിൽ ഹിറ്റാകാറുണ്ട്. പല താരങ്ങളും ആരാധകർ ക്രിയേറ്റ് ചെയ്ത ഇത്തരം ഫോട്ടോയും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

എഐ വന്നതോടു കൂടി ഒറിജിനലും വ്യാജനും ഏതാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറയുകയാണ് നടൻ ടൊവിനോയിപ്പോൾ. എഐ പോലെയുള്ള കാര്യങ്ങൾ ആളുകൾ ദുരുപയോ​ഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും പറയുകയാണ് നടൻ.

തന്റെ പുതിയ ചിത്രമായ ​പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. "എഐ വന്നതോടു കൂടി ഏതാണ് ഒറിജിനൽ, ഏതാണ് വ്യാജം എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്.

ഒരുപാട് ആളുകൾ എഐ ഉപയോ​ഗിച്ച് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. എഐ പോസ്റ്റർ, വിഡിയോ അങ്ങനെയെല്ലാം. കൂടുതൽ ആളുകളും അതിശയിപ്പിക്കുന്ന തരത്തിലാണ് അതൊക്കെ ചെയ്യുന്നത്. എന്നാൽ ചിലയാളുകൾ അത് ദുരുപയോ​ഗം ചെയ്യുന്നുണ്ട്. അത് കാണുമ്പോൾ നമുക്ക് വിഷമം തോന്നും.

Tovino Thomas
അമ്പമ്പോ...! അടുത്ത നൂറ് കോടി ഉറപ്പിച്ചോ; ജയസൂര്യയുടെ 'കത്തനാര്‍' ട്രെയിലറെത്തി

ഏത് കാര്യമാണെങ്കിലും അത് നമുക്ക് നല്ലതിനും ചീത്തയ്ക്കും ഉപയോ​ഗിക്കാം. നല്ലതിനാണ് അത് ഉപയോ​ഗിക്കുന്നതെങ്കിൽ നമുക്കും സന്തോഷം. മോശം കാര്യത്തിനാണെങ്കിൽ അത് വളരെ സങ്കടകരമാണ്".- ടൊവിനോ പറഞ്ഞു.

Tovino Thomas
'ലെജൻഡ് സാർ അവർ​കളെ വരിക വരിക! ഊട്ടിയിലും രാജസ്ഥാനിലും ബാനർ'; സംവിധായകനെ എയറിലാക്കി ട്രോളൻമാർ

കയാദു ലോഹർ ആണ് പള്ളിച്ചട്ടമ്പിയിൽ നായികയായെത്തുന്നത്. ഡിജോ ജോസ് ആന്റണി ആണ് പീരിയഡ് ഡ്രാമയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 10 ന് വിഷു റിലീസായെത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

Summary

Cinema News: Actor Tovino Thomas talks about AI misuse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com