രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ട് പിഴുതു കളയാന്‍ തോന്നി; തുറന്ന് പറഞ്ഞ് ഐശ്വര്യ

കേരളത്തില്‍ വച്ചുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്
Aishwarya Bhaskaran
Aishwarya Bhaskaran
Updated on
1 min read

ആര്‍ത്തവവിരാമ കാലത്ത് അനുഭവിച്ച വേദനകളെക്കുറിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍. മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ. മോഹന്‍ലാല്‍ ചിത്രം നരസിംഹവും ടെലിവിഷന്‍ പരമ്പരകളുമൊക്കെയാണ് ഐശ്വര്യയെ മലയാളികളുടേയും പ്രിയങ്കരിയാക്കിയത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Aishwarya Bhaskaran
'സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം ബ്രേക്ക് എടുക്കണമെന്ന് തോന്നി; അത്തരം സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹം'

46-47 വയസുള്ളപ്പോഴാണ് ഐശ്വര്യ ആര്‍ത്തവവിരാമത്തിലൂടെ കടന്നു പോകുന്നത്. ''മെനോപ്പോസ് ഘട്ടം കഴിഞ്ഞു. പക്ഷെ അത് വലിയ ട്രോമയായിരുന്നു. ആ സമയം അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു. എസി റൂമില്‍ ഇരുന്നാല്‍ പോലും ചൂട് അനുഭവപ്പെടുമായിരുന്നു. വിയര്‍ത്തൊഴുകും. പ്രത്യേകിച്ചും മുതുക്'' താരം പറയുന്നു.

Aishwarya Bhaskaran
'ബൈക്ക് എങ്ങാനും മറിഞ്ഞാൽ ചാടി രക്ഷപ്പെട്ടോണം'; ലഡാക്ക് റൈഡിന് പോയപ്പോൾ അജിത് നൽകിയ ഉപദേശത്തെക്കുറിച്ച് മഞ്ജു വാര്യർ

''ആര്‍ത്തവം ഉണ്ടായിരുന്ന കാലത്ത് വേദനയോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ 46-47 വയസില്‍ എല്ലാം മാറി മറിഞ്ഞു. ആര്‍ത്തവം എപ്പോള്‍ വരുമെന്ന് അറിയില്ല. ചിലപ്പോള്‍ മൂന്ന് മാസം കൂടുമ്പോഴൊക്കെ വരും. ജീവിതം പാഡിനൊപ്പമായിരുന്നു. ശാരീരിക വേദനയേക്കാള്‍ തളര്‍ത്തിയത് മൂഡ് സ്വിങ്‌സ് ആയിരുന്നു. പെട്ടെന്ന് ദേഷ്യം വരും, തൊട്ട് പിന്നാലെ വലിയ സങ്കടം വരും'' ഐശ്വര്യ പറയുന്നു. കേരളത്തില്‍ വച്ചുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

''കേരളത്തില്‍ ഒരു ഷൂട്ടിനായി വന്നതായിരുന്നു. കിടക്കയാകെ ചോരയില്‍ കുളിച്ചിട്ടുണ്ടാകും. ജീവന്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുന്നത്ര വേദനയായിരുന്നു. സ്വന്തം കൈ കൊണ്ട് യൂട്രസ് പിഴുതെടുക്കാന്‍ വരെ തോന്നിപ്പോയി. അത്രയും കഠിനമായിരുന്നു വേദന'' ഐശ്വര്യ പറയുന്നു. വേദന സഹിക്കാന്‍ വയ്യാതായ താന്‍ സഹായത്തിനായി അമ്മയെ വിളിച്ചുവെന്നും അവരാണ് തന്നോട് യോഗ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതെന്നും ഐശ്വര്യ പറയുന്നു.

''ഞാന്‍ യോഗ ചെയ്യാന്‍ തുടങ്ങി. 40 ദിവസം പൂര്‍ത്തിയായ ശേഷം വലിയ ബ്ലീഡിങ് ഉണ്ടായി. യോഗ തുടര്‍ന്നതോടെ എന്റെ മെനോപ്പോസ് ഘട്ടം അവസാനിച്ചു. വിയര്‍ക്കുന്നതും ചൂടും മൂഡ് സ്വിങ്‌സും നിന്നു. ഇപ്പോള്‍ എന്റെ ശരീരവും മനസും ശാന്തമാണ്. ശരീരം എന്റെ നിയന്ത്രണത്തിലാണ്. സദ്ഗുരുവിന്റെ യോഗ ക്ലാസുകള്‍ക്ക് നന്ദി'' എന്നും താരം പറയുന്നു.

Summary

Aishwarya Bhaskaran shares the pain during menopause phase.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com