'ബൈക്ക് എങ്ങാനും മറിഞ്ഞാൽ ചാടി രക്ഷപ്പെട്ടോണം'; ലഡാക്ക് റൈഡിന് പോയപ്പോൾ അജിത് നൽകിയ ഉപദേശത്തെക്കുറിച്ച് മഞ്ജു വാര്യർ

ബൈക്കിൽ ആദ്യമായിട്ടാണ് ലഡാക്കിൽ പോകുന്നത്.
Ajith, Manju Warrier
Ajith, Manju Warrierഫെയ്സ്ബുക്ക്
Updated on
2 min read

നടൻ അജിത്തിനൊപ്പമുള്ള മഞ്ജു വാര്യരുടെ ബൈക്ക് റൈഡ് ആരാധകർ ആഘോഷമാക്കിയിരുന്നു. പലപ്പോഴും ബൈക്ക് റൈഡിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് മഞ്ജു തുറന്നുപറഞ്ഞിട്ടുമുണ്ട്. അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡിനേക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു ഇക്കാര്യം പറഞ്ഞത്. "റൈഡിന് പോകുമ്പോൾ റോഡരികിൽ എന്ത് കിട്ടുന്നോ അതാണ് ഭക്ഷണം. കണ്ണു തുറപ്പിച്ചു എന്നൊക്കെ പറയാറില്ലേ, അതാണ് എന്നെ സംബന്ധിച്ച് ബൈക്ക് റൈഡിങ്. കാറിൽ ഞാൻ ആ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്.

ബൈക്കിൽ ആദ്യമായിട്ടാണ് ലഡാക്കിൽ പോകുന്നത്. ബൈക്ക് ഓടിച്ച് പോകണമെന്ന് എനിക്ക് നല്ല ആ​ഗ്രഹമുണ്ടായിരുന്നു. അജിത് സാറും ടീമും ചണ്ഡീഗഡിൽ നിന്നാണ് വന്നത്. ഞാൻ ലഡാക്കിൽ നിന്ന് അവർക്കൊപ്പം ജോയിൻ ചെയ്തു. പിന്നെ അവരുടെ കൂടെ തുടരുകയായിരുന്നു. 40 ദിവസത്തോളം ഞങ്ങൾ ആ ടീമിനൊപ്പം ഒന്നിച്ചുണ്ടായിരുന്നു.

എനിക്ക് ബൈക്ക് റൈഡിങ് അറിയാമായിരുന്നു. പക്ഷേ എനിക്ക് ലൈസൻസ് ഇല്ലായിരുന്നു. കൂടെയുള്ളവരെല്ലാം പ്രൊഫഷണൽ ബൈക്ക് റൈഡേഴ്സ് ആണ്. ഞാൻ വളരെ പതുക്കെയാണ് വണ്ടിയോടിച്ചത്. എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട് ബൈക്ക് മാനേജ് ചെയ്യാൻ. ബൈക്കിന്റെ വലുപ്പവും വളരെ കൂടുതലാണ്.

ബൈക്ക് മറിയുമ്പോൾ തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോണം എന്നാണ് അജിത് സാർ എന്നോട് ആദ്യമേ പറഞ്ഞത്. അതായത് വണ്ടി മറിയുമെന്ന് തോന്നുകയാണെങ്കിൽ ചാടിക്കോണം. അതിന്റെ അടിയിലേക്ക് വീണ് കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാകില്ല.

പക്ഷേ ആ ബൈക്ക് നിർമിച്ചിരിക്കുന്നത് തന്നെ മറിയാത്ത രീതിയിലാണ്. ഇനി അഥവാ വീണാലും നമുക്ക് ചെറിയൊരു ​ഗ്യാപ് കിട്ടും. അതുകൊണ്ട് ബൈക്ക് മറിഞ്ഞാൽ ആദ്യം സ്വയരക്ഷയ്ക്കുള്ള കാര്യം ചിന്തിക്കണമെന്ന് അജിത് സാർ എന്നോട് പറഞ്ഞിരുന്നു. നമ്മളൊക്കെ അത്ഭുതപ്പെട്ടു പോകുന്ന തരത്തിലുള്ള ബൈക്ക് റൈഡേഴ്സ് ആ ​ഗ്രൂപ്പിലുണ്ടായിരുന്നു.

ഞാൻ അവർക്കൊപ്പം ചെറുതായി ഓടിച്ചു എന്ന് മാത്രമേയുള്ളൂ. കാരണം ആ സമയത്ത് എനിക്ക് ലൈസൻസ് ഇല്ലായിരുന്നു. ബൈക്ക് റൈഡിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ അറിയാമെന്നേ ഉള്ളൂ. എനിക്ക് വണ്ടിയോടിച്ചുള്ള എക്സ്പീരിയൻസ് ഇല്ലായിരുന്നു. 2022 ലായിരുന്നു അത്.

പിന്നെ ആ ഒരനുഭവം അങ്ങനെ പോയാൽ മാത്രം മനസിലാകുന്ന ഒന്നാണ്. അത് വാക്കുകളിൽ എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. കാറിൽ പോകുന്നതും ബൈക്കിൽ പോകുന്നതും രണ്ട് അനുഭവമാണ്. ഒരു കാരണവുമില്ലാതെ നമ്മൾ ഇമോഷണൽ ആകും.

ഇപ്പോൾ ലഡാക്കിൽ പോയിട്ടുള്ളവർക്കും അതുപോലെ ബൈക്കിൽ അവിടേക്ക് പോയിട്ടുള്ളവർക്കും ഞാൻ പറയുന്ന ഇമോഷൻ എന്താണെന്ന് പെട്ടെന്ന് മനസിലാകും. പിന്നെ ആ ട്രിപ്പ് കഴിഞ്ഞ് തിരിച്ചു വന്ന ഉടനെ ഞാൻ ലൈസൻസും എടുത്തു, ആ ബൈക്കും വാങ്ങി. ഇപ്പോഴും ആ ബൈക്ക് എടുത്ത് ന​ഗരത്തിലെ റോഡിലൊക്കെ ഇറങ്ങുമ്പോൾ ഞാൻ ബുദ്ധിമുട്ടും.

Ajith, Manju Warrier
'അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥപ്പെടുത്തുന്നതും, എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക'; 'ജന നായകൻ' ചോർന്നതിൽ മാധവൻ

അതുകൊണ്ട് എന്റെ കൂടെ ആരെങ്കിലും കാണും. ബൈക്ക് എങ്ങാനും മറിയുകയാണെങ്കിലും എടുത്ത് ഉയർത്താനും എന്നെക്കൊണ്ട് പറ്റില്ല. എന്നെക്കൊണ്ട് ഒറ്റയ്ക്ക് അതൊന്നും ചെയ്യാൻ പറ്റില്ല. എന്നെ സംബന്ധിച്ച് ബൈക്ക് റൈഡിങ് ഒരു പുതിയ അനുഭവമാണ്.

Ajith, Manju Warrier
'വാഴ കണ്ട് മകള്‍ വിളിച്ചു, കരിച്ചില്‍ കാരണം സംസാരിക്കാനായില്ല'; കണ്ണും മനസും നിറഞ്ഞ് ബിജുക്കുട്ടന്‍

ലഡാക്കിലേക്ക് ബൈക്കിൽ പോവുക എന്നതും വേറിട്ടൊരു അനുഭവമാണ്". - മഞ്ജു വാര്യർ പറഞ്ഞു. ആര്യയ്ക്കൊപ്പമുള്ള മിസ്റ്റർ എക്സ് ആണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Summary

Cinema News: Manju Warrier opens up about bike ride with Ajith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com