'അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥപ്പെടുത്തുന്നതും, എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക'; 'ജന നായകൻ' ചോർന്നതിൽ മാധവൻ

ഇത് അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്.
R Madhavan
R Madhavanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജന നായകൻ ചോർന്നതിനെതിരെ നിരവധി താരങ്ങൾ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ആര്‍ മാധവനും സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. 'ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്' എന്നാണ് സൂര്യയുടെ പോസ്റ്റിനെ ചൂണ്ടികാണിച്ചു കൊണ്ട് മാധവന്‍ കുറിച്ചിരിക്കുന്നത്.

"ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇത് അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ആളുകള്‍ എങ്ങനെയാണ് ഇതില്‍ നിന്ന് രക്ഷപ്പെടുന്നത് ?. ദയവായി ഈ സിനിമയില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും കഠിനാധ്വാനത്തെ ബഹുമാനിക്കുക. പൈറേറ്റഡ് പ്ലാറ്റ്ഫോമുകളില്‍ ഇത് കാണുന്നത് ഒഴിവാക്കുക".- മാധവന്‍ കുറിച്ചു.

R Madhavan
'വെറുതേ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളാണ് ഞാൻ'; വിവാഹത്തിന് ശേഷം ​ഗൗരവം കുറച്ചു കൂടിയോ ?മറുപടിയുമായി നടൻ ആര്യ

സംഭവം ഹൃദയഭേദകവും അന്യായവുമാണെന്ന് നടന്‍ സൂര്യ നേരത്തെ പ്രതികരിച്ചിരുന്നു. ഓണ്‍ലൈനില്‍ സിനിമ കാണുന്നതില്‍ നിന്നും പങ്കിടുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രേക്ഷകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

R Madhavan
'ആയുര്‍വേദത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട'; ലിവര്‍ സിറോസിനെക്കുറിച്ച് കാണിക്കുന്നത് തെറ്റ്; വാഴ 2 നെതിരെ ഡോക്ടര്‍

ചിത്രം ചോര്‍ന്നതില്‍ താരങ്ങളായ രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി സിനിമാ ലോകത്തെ ഒട്ടേറെ പേര്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. പകര്‍പ്പവകാശ ലംഘനത്തിനെതിരെ കര്‍ശനമായ നടപടികള്‍ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Summary

Cinema News: R Madhavan on Jana Nayagan leak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com