'ഇതെന്ത് വേഷം, കുളിച്ചോണ്ടിരിക്കുമ്പോ ഇറങ്ങി ഓടിയതോ?'; ഐശ്വര്യ ലക്ഷ്മിക്ക് സദാചാര ആക്രമണം

സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi
Aishwarya Lekshmiവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ കടന്നു വന്ന്, മായാനദിയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച ഐശ്വര്യ പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയ നടിയായി മാറി. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

Aishwarya Lekshmi
'കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ തൊഴില്‍ രഹിത, കുടുംബ സ്വത്തും നീക്കിയിരിപ്പുമില്ല; വണ്ടിക്കൂലി ഉണ്ടോ എന്നു പോലും ചോദിക്കാത്തവര്‍'

കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയ ഐശ്വര്യയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലുവകയാണ്. ചെന്നൈയിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനെത്തിയതായിരുന്നു ഐശ്വര്യ. മഞ്ഞ നിറത്തിലുള്ള, സ്ലീവ്‌ലെസ്, സ്ട്രാപ്‌ലെസ് വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയിലെ ചിലര്‍ക്ക് ഐശ്വര്യയുടെ ലുക്ക് ഇഷ്ടപ്പെട്ടില്ല.

Aishwarya Lekshmi
'നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഗര്‍ഭമുണ്ടാക്കുക; സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധിയായത്?'; രാഹുലിനെതിരെ ഭാഗ്യലക്ഷ്മി

പൊതുവേദിയില്‍ വരാന്‍ അനുയോജ്യമായ വസ്ത്രമല്ലെന്നാണ് സദാചാരവാദികള്‍ പറയുന്നത്. അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിക്കാമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അങ്ങനെ തന്നെ ഇറങ്ങിയോടി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഐശ്വര്യയുടെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും താഴെ വളരെ മോശം ഭാഷയിലുള്ള അധിക്ഷേപം തുടരുകയാണ്.

സോഷ്യല്‍ മീഡിയയില്‍ നിന്നും മാസങ്ങള്‍ മുമ്പാണ് ഐശ്വര്യ പിന്മാറുന്നത്. അതുകൊണ്ട് ഇതൊന്നും താരത്തിന് നേരിട്ടു കാണേണ്ടിവരില്ല. അതേസമയം ഐശ്വര്യയ്ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. എന്ത് ധരിക്കണമെന്നത് ഐശ്വര്യയുടെ സ്വാതന്ത്ര്യമാണെന്നും ഐശ്വര്യ ധരിച്ച വസ്ത്രത്തിന് പ്രശ്‌നങ്ങളൊന്നം തന്നെ ഇല്ലെന്നും കുറ്റം പറയുന്നവരുടെ കാഴ്ചപ്പാടുകളാണ് മാറേണ്ടതെന്നും അനുകൂലികള്‍ പറയുന്നു.

Summary

Aishwarya Lekshmi faces cyber bulliying for her dress from a recent Chennai event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com